ആഞ്ഞടിച്ച് ആൻഡേഴ്സൺ; ഹെഡ്ങ്ലിയിൽ ഇന്ത്യ പ്രതിരോധത്തിൽ
text_fieldsലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം. 12 ഓവറിൽ 26 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്ന് മുൻനിര ബാറ്റ്സ്മാൻമാർ കൂടാരം കയറി.
േടാസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ലോഡ്സ് ടെസ്റ്റ് ഇലവനിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഹെഡിങ്ലി ടെസ്റ്റിനിറങ്ങിയത്.
ലോകേഷ് രാഹുൽ (0), ചേതേശ്വർ പുജാര (1), നായകൻ വിരാട് കോഹ്ലി (7) എന്നിവരാണ് ജെയിംസ് ആൻഡേഴ്സണിന്റെ തീതുപ്പുന്ന പന്തുകൾക്ക് മുന്നിൽ മുട്ടുമടക്കിയത്. മൂവരും വിക്കറ്റിന് പിന്നിൽ ജോസ് ബട്ലർക്ക് പിടികൊടുത്താണ് മടങ്ങിയത്.
ഒമ്പത് റൺസുമായി ഓപണർ രോഹിത് ശർമയും വിക്കറ്റൊന്നുമെടുക്കാതെ അജിൻക്യ രഹാനെയുമാണ് ക്രീസിൽ. ഇംഗ്ലീഷ് ടീമിൽ ഡൊമിനിക് സിബ്ലി, മാർക് വുഡ് എന്നിവർക്ക് പകരം ഡേവിഡ് മലാനും ക്രെയ്ഗ് ഓവർടണും കളത്തിലിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.