അബ്ദുൽ സമദ്; ഐ.പി.എല്ലിൽ അരങ്ങേറി കശ്മീരി പയ്യൻ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലത്ത് അത്ഭുതങ്ങൾ രചിച്ച ടീമാണ് ജമ്മു കശ്മീർ. ഇക്കഴിഞ്ഞ രഞ്ജി ട്രോഫിയിൽ മികച്ച മുന്നേറ്റം നടത്തിയ ജമ്മു കശ്മീർ ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു.
ഇപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദിനായി അരങ്ങേറിയ അബ്ദുൽ സമദ് എന്ന കശ്മീരി പയ്യൻ സംസ്ഥാനത്തെ വീണ്ടും ക്രിക്കറ്റ് ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുകയാണ്.
കളത്തിന് ചുറ്റും പന്തിനെ അടിച്ചു പറത്താൻ കെൽപുള്ള 18കാരന് ചൊവ്വാഴ്ച വൈകീട്ടാണ് ഡേവിഡ് വാർണർ ഓറഞ്ച് ക്യാപ് സമ്മാനിച്ചത്. ഏഴു പന്തിൽ ഒരു സിക്സും ഫോറും സഹിതം 12 റൺസുമായി പുറത്താകാതെ നിന്ന സമദ് അരങ്ങേറ്റം ഗംഭീരമാക്കി. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താെൻറ ശിക്ഷണത്തിലായിരുന്നു സമദിെൻറ വളർച്ച.
മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി. 'കശ്മീരിൽ നിന്നുള്ള മറ്റൊരു യുവതാരം കൂടി ഐ.പി.എല്ലിൽ അരങ്ങേറിയതിൽ അഭിമാനം. അബ്ദുൽ സമദ് ഹൈദരാബാദ് തൊപ്പിയിൽ അരങ്ങേറി. അവെൻറ കരിയറിൽ കൂടുതൽ കൂടുതൽ കരുത്തനായി വളരുമെന്ന് പ്രതീക്ഷിക്കുന്നു'-ഉമർ ട്വീറ്റ് ചെയ്തു.
കശ്മീർ താഴ്വരയിൽ നിന്നും ലീഗിൽ കളിക്കുന്ന മൂന്നാമത്തെ താരമാണ് സമദ്. പർവേസ് റസൂലും (പൂണെ വാരിയേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, സൺറൈസേഴ്സ് ഹൈദരാബാദ്) റാസിക് സലാമും (മുംബൈ ഇന്ത്യൻസ്) മാത്രമാണ് മുമ്പ് ഐ.പി.എൽ കളിച്ച കശ്മീരി താരങ്ങൾ.
2019ൽ കശ്മീർ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച താരം ഇതിനോടകം 11 ട്വൻറി20 മത്സരം കളിച്ചു. 136.36 സ്ട്രൈക്ക്റേറ്റിൽ 40 റൺസ് ശരാശരിയിലാണ് കൗമാരക്കാരൻ ബാറ്റുവീശുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.