ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ജസ്പ്രീത് ബുംറ ഒന്നാമത്; ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ പേസർ
text_fieldsദുബൈ: ഐ.സി.സിയുടെ ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ. ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ഇന്ത്യയുടെ ആദ്യ പേസ് ബൗളറാണ് ബുംറ. രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, ബിഷൻ ബേദി എന്നിവരാണ് ടെസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയ മറ്റു ഇന്ത്യൻ ബൗളർമാർ. അതേസമയം, ഐ.സി.സിയുടെ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 ഫോർമാറ്റുകളിൽ ഒന്നാമത് എത്തിയ ആദ്യ ഇന്ത്യൻ ബൗളർ ആയും ബുംറ മാറി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ബുംറയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഹൈദരാബാദിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറ വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ ഒമ്പത് വിക്കറ്റുകൾ നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ ജയത്തിലെത്തിച്ച ബുംറ തന്നെയായിരുന്ന കളിയിലെ താരവും.
881 റേറ്റിങ്ങുള്ള ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബദയെയാണ് (851) മറികടന്നത്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ സ്പിന്നർ ആർ.അശ്വിൻ 841 റേറ്റിങ്ങുമായി മൂന്നാമതാണ്. ഒമ്പതാം സ്ഥാനത്തായി രവീന്ദ്ര ജദേജയും പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.