ജസ്പ്രീത് ബുംറയുടെ മടങ്ങി വരവ് നീളും; ആസ്ട്രേലിയക്കെതിരായ ഏകദിനവും നഷ്ടമാകും
text_fieldsപേസർ ജസ്പ്രീത് ബുംറയുടെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ, താരത്തിന്‍റെ മടങ്ങിവരവ് ഇനിയും നീളുമെന്നാണ് പുറത്തുവരുന്ന വിവരം.
പുറംഭാഗത്ത് പരിക്കേറ്റതിനെ തുടർന്ന് 2022 സെപ്റ്റംബർ മുതൽ താരം ഇന്ത്യൻ ടീമിന് പുറത്താണ്. ഇതിനിടെ ട്വന്‍റി20 ലോകകപ്പും ബംഗ്ലാദേശ് പരമ്പരയും ശ്രീലങ്കക്കെതിരെയും ന്യൂസിലൻഡിനെതിരെയും ഇന്ത്യയിൽ നടന്ന പരമ്പരകളും താരത്തിന് നഷ്ടമായി. ആസ്ട്രേലിയക്കെതിരെ നടക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് മത്സരത്തിലും താരം കളിക്കുന്നില്ല.
ഓസീസിനെതിരായ അവസാന രണ്ടു ടെസ്റ്റുകളിൽ താരം ടീമിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സഹതാരങ്ങളും ആരാധകരും. എന്നാൽ, മാർച്ച് 17, 19, 22 തീയതികളിൽ ആസ്ട്രേലിയക്കെതിരെ നടക്കുന്ന ഏകദിനത്തിലും താരം കളിക്കില്ലെന്ന് വാർത്ത ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഐ.പി.എല്ലില്ലായിരിക്കും താരം ഇനി കളത്തിലിറങ്ങുക.
മുംബൈ ഇന്ത്യൻസ് താരമാണ് ബുംറ. ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഏഷ്യ കപ്പ്, ലോകകപ്പ് ഏകദിനം എന്നിവ നടക്കാനുള്ളതിനാൽ താരത്തിന്‍റെ കാര്യത്തിൽ തിടുക്കം കാണിക്കേണ്ടെന്നാണ് ബി.സി.സി.ഐ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.