ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക തെരഞ്ഞെടുപ്പ്: പോണ്ടിങ്ങിനെ തള്ളി ജയ് ഷാ
text_fields
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക തെരഞ്ഞെടുപ്പിൽ മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിന്റെ പ്രസ്താവന തള്ളി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. പരിശീലക സ്ഥാനം ഏറ്റെടുക്കാനായി മുൻ ആസ്ട്രേലിയൻ താരത്തെ സമീപിച്ചുവെന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് ജയ് ഷാ പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരെ മാത്രമേ പരിശീലക സ്ഥാനത്തേക്ക് നിയമിക്കുവെന്ന് ബി.സി.സി.ഐ സെക്രട്ടറി അറിയിച്ചു. പരിശീലക സ്ഥാനം ഓഫർ ചെയ്ത് ബി.സി.സി.ഐ ആരേയും സമീപിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ തെറ്റാണ്. നിരവധി ഘട്ടങ്ങളിലൂടെ കടന്ന് പോയതിന് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ള പരിശീലകനെ തെരഞ്ഞെടുക്കുക.
ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരെയായിരിക്കും പരിശീലകരായി നിയമിക്കുക. രാജ്യത്തിന്റെ ക്രിക്കറ്റിനെ അടുത്തതലത്തിലേക്ക് ഉയർത്താൻ കഴിവുള്ളവരെയായിരിക്കും ഇവരെന്നും ജയ് ഷാ വ്യക്തമാക്കി.
കോടിക്കണക്കിന് ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവുകയെന്നത് അഭിമാനകരമായ കാര്യമാണെന്നും ജയ് ഷാ കൂട്ടിച്ചേർത്തു. ട്വന്റി 20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകസ്ഥാനം ഒഴിയുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ പരിശീലകനെ കണ്ടെത്താനായി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.