ഇരട്ട ശതകവും കടന്ന് റൂട്ട്; കീഴടക്കാനാവാതെ ഇംഗ്ലീഷ് കുതിപ്പ്
text_fields
ചെന്നൈ: സെഞ്ച്വറിത്തിളക്കത്തിൽ ഒന്നാം ദിനം ബാറ്റിങ് നിർത്തി ഡ്രസ്സിങ് റൂമിലെത്തിയ ജോ റൂട്ട് രണ്ടാം ദിവസം പാതിയെത്തുേമ്പാഴേക്ക് ഇരട്ട സെഞ്ച്വറിയും പിന്നിട്ട് മുന്നോട്ട്. മുനയൊടിഞ്ഞ് ഇന്ത്യൻ ബൗളർമാർ റൂട്ടിനെയും സഹതാരങ്ങളെയും പുറത്താക്കാൻ പാടുപെടുേമ്പാൾ സന്ദർശക ബാറ്റിങ് അതിവേഗം റൺ വാരിക്കൂട്ടുകയാണ്.
ഒന്നാം ദിനം അവസാന ഓവറിൽ ഡോം സിബ്ലി വീണതോടെ കളിയിൽ തിരിച്ചെത്തിയെന്നു പ്രതീക്ഷിച്ച ആതിഥേയർക്ക് കാര്യമായ അവസരം നൽകാതെയാണ് ഇംഗ്ലീഷ് ബാറ്റിങ് നിര കുതിക്കുന്നത്. നാലാമനായി ഇറങ്ങിയ ബെൻ സ്റ്റോക്സ് 118 പന്ത് നേരിട്ട് 82 റൺസെടുത്ത് റൂട്ടിന് മികച്ച പിന്തുണ നൽകി. 209 റൺസുമായി കണ്ണഞ്ചും ബാറ്റിങ് തുടരുന്ന റൂട്ടിന് പിന്തുണയുമായി ഓലി പോപ് 24 റൺസെടുത്ത് മൈതാനത്തുണ്ട്. അവസാനം റിപ്പോർട്ട് ചെയ്യുേമ്പാൾ നാലു വിക്കറ്റ് നഷ്ടത്തിൽ 469 റൺസെടുത്ത് കളി തുടരുകയാണ് ഇംഗ്ലണ്ട്. ബെൻ സ്റ്റോക്സിനെ നദീം വീഴ്ത്തിയതാണ് ഇന്ത്യക്ക് ഏക ആശ്വാസം.
റൂട്ട് ശനിയാഴ്ച 150 റൺസ് പൂർത്തിയാക്കിയതോടെ തന്നെ അത്രയും റൺസും അതിലേറെയും ഏറ്റവും കൂടുതൽ സ്വന്തമാക്കിയ വിരാട് കോഹ്ലിയുടെ റെക്കോഡിനൊപ്പമെത്തിയിട്ടുണ്ട്.
ശ്രീലങ്കക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു ടെസ്റ്റുകളിലും റൂട്ട് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഒരു ഇരട്ട ശതകം നേടിയ താരം ഒരു സെഞ്ച്വറിയും നേടി. 100ാം ടെസ്റ്റിനിറങ്ങിയ റൂട്ട് അംലക്കു ശേഷം 100ാം ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന താരവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.