റൂട്ട് ക്ലിയറാക്കി ജോ റൂട്ട്; ഇന്ത്യക്കെതിരെ ലീഡ് പിടിച്ച് ഇംഗ്ലണ്ട്
text_fieldsലണ്ടൻ: ഉജ്ജ്വല ഫോമിലുള്ള ക്യാപ്റ്റൻ ജോ റൂട്ടിെൻറ മാസ്മരിക ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യക്കെതിരെ ലീഡുയർത്തി ഇംഗ്ലണ്ട്. മൂന്നാം ദിനം 391 റൺസിന് ആൾ ഔട്ടായ ഇംഗ്ലണ്ട് 27 റൺസിന്റെ വിലപ്പെട്ട ലീഡ് സ്വന്തമാക്കി. 180 റൺസുമായി ഒരറ്റത്ത് പുറത്താകാതെ നിന്ന റൂട്ടിന്റെ കരളുറപ്പിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് കുതിച്ചത്. 57 റൺസെടുത്ത ജോണി ബെയർസ്റ്റോ, 23 റൺസെടുത്ത ജോസ് ബട്ലർ, 27 റൺസെടുത്ത മുഈൻ അലി എന്നിവർ റൂട്ടിന്റെ പ്രയാണത്തിന് കരുത്തേകി.നേരത്തെ ആദ്യ ടെസ്റ്റിലും റൂട്ട് സെഞ്ച്വറിയുമായി ഇംഗ്ലണ്ടിനെ കാത്തിരുന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ഇശാന്ത് ശർമ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 119 റൺസുമായി മൂന്നാം ദിനം കളത്തിലിറങ്ങിയ ഇംഗ്ലണ്ടിനെ ഒതുക്കി വൻ ലീഡ് പിടിക്കാനിറങ്ങിയ ഇന്ത്യയുടെ കണക്കുകൂട്ടൽ തെറ്റിച്ച പ്രകടനമാണ് റൂട്ട് കാഴ്ചവെച്ചത്. ജോണി ബെയർസ്റ്റോയെ (57) കൂട്ടുപിടിച്ചാണ് റൂട്ട് ഇംഗ്ലണ്ടിനെ ട്രാക്കിലാക്കിയത്. നാലാം വിക്കറ്റിൽ 121 റൺസിെൻറ പാട്ണർഷിപ്പ് ഇരുവരും ഒരുക്കി. ഇതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 364 റൺസ് എത്തിപ്പിടിക്കാനാവുെമന്ന ആത്മവിശ്വാസം അവർക്കുണ്ടായി. ക്ഷമയോടെ പിന്തുണച്ച ബെയർസ്റ്റോയെ കൂട്ടുപിടിച്ചാണ് റൂട്ട് തെൻറ 22ാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കിയത്.
ഒരു സീസണിൽ ഇംഗ്ലണ്ടിനായി അഞ്ചു സെഞ്ച്വറി നേടുന്ന ക്യാപ്റ്റൻ എന്ന സൽപേരും ജോ റൂട്ട് സ്വന്തമാക്കി. ഒടുവിൽ ബെയർസ്റ്റോയെ കോഹ്ലിയുടെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ഈ കൂടുകെട്ട് പൊളിച്ചത്. ഒരു വശത്ത് നിലയുറപ്പിച്ച റൂട്ടിന് ജോസ് ബട്ട്ലറും (42 പന്തിൽ 23) മുഈൻ അലിയും(72 പന്തിൽ 27) ഏറെ നേരം പിന്തുണ നൽകിയെങ്കിലും ഇരുവരെയും പുറത്താക്കി ഇശാന്ത് ശർമ ഇന്ത്യക്ക് വഴിത്തിരിവേകി. തൊട്ടുപിന്നാലെ സാം കറനെ(0) അക്കൗണ്ടു തുറക്കും മുേമ്പ ഇശാന്ത് തന്നെ പുറത്താക്കുകയും ചെയ്തു. വാലറ്റത്ത് ആരും പിടിച്ചു നിൽക്കാത്തതിനാൽ തന്നെ അർഹിച്ച ഡബിൾ സെഞ്ച്വറിയാണ് റൂട്ടിന് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.