ലോകത്തിലെ ഏറ്റവും പ്രായമേറിയ ടെസ്റ്റ് ക്രിക്കറ്റ് താരം ജോൺ വാട്കിൻസ് അന്തരിച്ചു
text_fieldsഡർബൻ: ലോകത്തിലെ ഏറ്റവും പ്രായമേറിയ ടെസ്റ്റ് ക്രിക്കറ്ററായിരുന്ന ജോൺ വാട്കിൻസ് അന്തരിച്ചു. 98 വയസായിരുന്നു. തിങ്കളാഴ്ച ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ വെച്ചായിരുന്നു അന്ത്യമെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചു. 10 ദിവസം മുമ്പ് കോവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായിരുന്നതായി സി.എസ്.എ അറിയിച്ചു.
വലൈങ്കയ്യൻ ബാറ്റ്സ്മാനും സ്വിങ് ബൗളറുമായിരുന്ന വാട്കിൻസ് 1949-1957 കാലയളവിൽ 15 ടെസ്റ്റ് മത്സരങ്ങൾക്ക് കുപ്പായമണിഞ്ഞു. 92 റൺസാണ് ഉയർന്ന സ്കോർ. ക്രിക്കറ്റിലേക്ക് തിരിയുന്നതിന് മുമ്പ് രണ്ടാം ലോകയുദ്ധത്തിൽ ദക്ഷിണാഫ്രിക്കൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചു.
ഇതോടെ ഇനി ദക്ഷിണാഫ്രിക്കയുടെ തന്നെ റോൺ ഡ്രാപറാകും (95 വയസ്സ്) ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ടെസ്റ്റ് കളിക്കാരൻ. 92കാരനായ ആസ്ട്രേലിയയുടെ നീൽ ഹാർവിയാണ് രണ്ടാമത്. എന്നാൽ 1940കളിൽ ടെസ്റ്റ് കളിച്ച ഏക കളിക്കാരൻ ഹാർവിയാകും. ഡ്രാപർ തന്‍റെ രണ്ട് ടെസ്റ്റുകളും കളിച്ചത് 1950കളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.