ഐ.പി.എല്ലിന് ശേഷം ജോണ്ടി റോഡ്സ് സ്വീഡനിലേക്ക് പറക്കും; ദേശീയ ക്രിക്കറ്റ് ടീം കോച്ചായി
text_fieldsസ്റ്റോക്ഹോം: ക്രിക്കറ്റ് വളർത്തുകയെന്ന ഉത്തരവാദിത്വവുമായി മുൻ ദക്ഷിണാഫ്രിക്കൻ താരവും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളുമായ ജോണ്ടി േറാഡ്സ് സ്വീഡനിലേക്ക് വണ്ടി പറക്കുന്നു.
ദേശീയ ക്രിക്കറ്റ് ടീമിെൻറ പരിശീലക സ്ഥാനം ഏറ്റെടുക്കുന്ന റോഡ്സ് ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചതിന് ശേഷം കുടുംബസമേതം സ്വീഡനിലെത്തുമെന്ന് സ്വീഡിഷ് ക്രിക്കറ്റ് ഫെഡറേഷൻ അറിയിച്ചു.
ഐ.പി.എൽ ടീമായ കിങ്സ് ഇലവൻ പഞ്ചാബിെൻറ ഫീൽഡിങ് കോച്ചായ റോഡ്സ് നിലവിൽ ദുബായിലാണ്.
'കുടുംബത്തോടൊപ്പം സ്വീഡനിലേക്ക് മാറുന്നതിൽ ഞാൻ ഏറെ ആവേഷത്തിലാണ്. കൃത്യസമയത്താണ് ഈ ഉത്തരവാദിത്വം എന്നിൽ അർപ്പിതമായത്. പുതിയ സാഹചര്യത്തിൽ എെൻറ കഴിവിെൻറ പരമാവധി പുറത്തെടുക്കാനാണ് എെൻറ ശ്രമം. സ്വീഡിഷ് ക്രിക്കറ്റുമായി സഹകരിക്കാൻ ഏറെ സന്തോഷം'- റോഡ്സ് വാർത്തയോട് പ്രതികരിച്ചു.
രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന കായിക ഇനമാണ് ക്രിക്കറ്റ് എന്ന് എസ്.സി.എഫ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പങ്കാളിത്തത്തിൽ 300 ശതമാനം വർധനയുണ്ടായതായി അവർ പറഞ്ഞു.
1992-2003 കാലയളവിൽ ദക്ഷിണാഫ്രിക്കൻ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു റോഡ്സ്. 52 ടെസ്റ്റിലും 245 ഏകദിനങ്ങളിലും താരം ദക്ഷിണാഫ്രിക്കൻ ജഴ്സിയണിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.