വരണ്ട പിച്ചിലും വസന്തമായി ബട്ലർ; ടൂർണമെന്‍റിലെ ആദ്യ സെഞ്ചുറി
text_fieldsഷാർജ: ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി മാറിയ യു.എ.ഇ സ്റ്റേഡിയങ്ങളിലും റൺസ് വസന്തം വിരിയിച്ച് ജോസ് ബട്ലർ. ഓപ്പണറായി വന്ന് വിക്കറ്റ് വീഴ്ചക്കിടയിലും ഒരറ്റത്ത് പിടിച്ചുനിന്ന ജോസ് ബട്ലർ സെഞ്ച്വറി പൂർത്തിയാക്കിയാണ് മടങ്ങിയത്. 67 പന്തുകളിൽ 101 റൺസെടുത്ത ബട്ലറിേന്റത് ഈ ട്വന്‍റി 20 ലോകകപ്പിലെ ആദ്യ സെഞ്ച്വറികൂടിയാണ്.
46 പന്തുകളിൽ നിന്നും അർധ സെഞ്ച്വറി കടന്ന ബട്ലർ അവസാന ഓവറുകളിൽ അടിച്ചുതകർക്കുകയായിരുന്നു. ആറു ബൗണ്ടറികളും ആറുസിക്സറും നിറംചാർത്തിയ ബട്ലറിന്റെ ഇന്നിങ്സിന്റെ കരുത്തിൽ നാലുവിക്കറ്റിന് 163 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിപ്പിച്ചത്. 35 റൺസിന് മൂന്നുവിക്കറ്റ് നഷ്ടപ്പെട്ട് മുടന്തി മുന്നേറിയിരുന്ന ഇംഗ്ലീഷ് ഇന്നിങ്സിന് അവസാന ഓവറുകളിൽ ബട്ലറും ഇയാൻ മോർഗനും (36 പന്തിൽ 40) വേഗം പകർന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ജേസൺ റോയ് (6 പന്തിൽ 9), ഡേവിഡ് മലാൻ (എടുപന്തിൽ ആറ്), േജാണി ബെയർസ്റ്റോ (0) എന്നിവരെ വേഗത്തിൽ നഷ്ടമായി. കഴിഞ്ഞ മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ അടിച്ചുതകർത്ത ബട്ലർ 32 പന്തുകളിൽ നിന്നും 71 റൺസുമായി പുറത്താകാതെ നിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.