താൻ നേരിട്ട ഏറ്റവും അപകടകാരിയായ ബൗളർ ഈ ഇന്ത്യക്കാരൻ; മനസ്സ് തുറന്ന് ജോസ് ബട്ലർ
text_fieldsഏകദിന, ട്വന്‍റി20 ക്രിക്കറ്റിലെ മികച്ച ബാറ്റർമാരിൽ ഒരാളാണ് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ. 2019 ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന് കിരീടം നേടി കൊടുക്കുന്നതിൽ ഈ വിക്കറ്റ് കീപ്പർ-ബാറ്ററിന് നിർണായക പങ്കുണ്ടായിരുന്നു.
കഴിഞ്ഞവർഷം ആസ്ട്രേലിയയിൽ നടന്ന ട്വന്‍റി20 ലോകകപ്പിൽ ത്രീ ലയൺസിനെ രണ്ടാമത്തെ കിരീട നേട്ടത്തിലേക്ക് നയിച്ചതും ബട്ലറായിരുന്നു. കഴിഞ്ഞ ഐ.പി.എല്ലിൽ അഞ്ചു സെഞ്ച്വറികളാണ് താരം അടിച്ചുകൂട്ടിയത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന വീരാട് കോഹ്ലിയുടെ (നാല് സെഞ്ച്വറി) റെക്കോഡ് ഇതോടെ പഴങ്കഥയായി.
ട്വന്‍റി20യിൽ ഇതുവരെ നേരിട്ടത്തിൽ ഏറ്റവും അപകടകാരിയായ ബൗളർ ആരെന്ന ചോദ്യത്തിന് ഒരു ഇന്ത്യൻ പേസറുടെ പേരാണ് 32കാരനായ ബട്ലർ പറഞ്ഞത് -ജസ്പ്രീത് ബുംറ. മുംബൈ ഇന്ത്യൻസിൽ ഇരുവരും ഒന്നിച്ചു കളിച്ചിരുന്നു. ട്വന്‍റി20 മത്സരത്തിൽ നാലു തവണ ബുംറ ബട്ലറെ പുറത്താക്കിയിട്ടുണ്ട്. നിലവിൽ പരിക്കിനെ തുടർന്ന് ഏറെ നാളായി ബുംറ ഇന്ത്യൻ ടീമിനൊപ്പമില്ല.
പരിക്കിൽനിന്ന് മുക്തനായി താരം പരിശീലനം ആരംഭിച്ചെങ്കിലും ഫിറ്റ്നസ് പൂർണമായി വീണ്ടെടുത്തിട്ടില്ല. ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ താരത്തെ ഉൾപ്പെടുത്തിയിട്ടില്ല. ഫിറ്റ്നസ് വീണ്ടെടുക്കാനായാൽ ബുംറക്ക് ബാക്കിയുള്ള രണ്ടു ടെസ്റ്റുകളിൽ കളിക്കാനാകും.
ഈ വർഷം ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിനു മുന്നോടിയായി താരം പഴയ ഫോമിലേക്കെത്തുമമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്‍റും ആരാധകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.