ഒരു 13കാരന് ഇത്ര വലിയ സിക്സറടിക്കാൻ സാധിക്കുമോ? വൈഭവിന്‍റെ പ്രായത്തിൽ സംശയം ഉന്നയിച്ച് മുൻ പാകിസ്താൻ താരം
text_fieldsക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായ താരമാണ് 13 വയസുകാരനായ വൈഭവ് സൂര്യവൻഷി. ഈയിടെ നടന്ന ഐ.പി.എൽ ലേലത്തിൽ രാജസ്ഥാൻ റോയൽസ് ഈ 13 കാരനെ സ്വന്തമാക്കിയിരുന്നു. കുട്ടിതാരത്തിന്‍റെ പ്രായത്തെ ചൊല്ലി അന്ന തന്നെ വിവാദങ്ങൾ ഉടലെടുത്തിരുന്നു. പ്രായം സത്യമാണോ എന്ന് അന്വേഷിക്കണമെന്ന് ഒരുപാട് പേർ പറഞ്ഞു. എന്നാൽ താരത്തിന്‍റെ അച്ഛൻ ഇതെല്ലാം നിശേധിക്കുകയായിരുന്നു.
സൂര്യവൻഷിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്നത് മുൻ പാകിസ്താൻ ബൗളറായ ജുനൈദ് ഖാനാണ്. ഒരു പതിമൂന്ന് വയസ്സുകാരന് ഇത്ര നന്നായി ബാറ്റ് വീശാൻ സാധിക്കുന്നതെങ്ങനെയാണെന്നാണ് അദ്ദേഹം ചോദിച്ചത്. കഴിഞ്ഞ ദിവസം അവസാനിച്ച അണ്ടർ 19 ഏഷ്യാ കപ്പിൽ 13 കാരൻ അസാധ്യ പ്രകടനം കാഴ്ചവെച്ചിരുന്നു. ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിൽ അഞ്ച് ഫോറും അഞ്ച് സിക്സറുമടിച്ച് 36 പന്തിൽ 67 റൺസ് വൈഭവ് നേടി. താരത്തിന്‍റെ ഹിറ്റിങ് അബിലിറ്റി ലോകത്തെ കാണിച്ച ഇന്നിങ്സായിരുന്നു ഇത്. ഇന്ത്യക്ക് വേണ്ടി ടൂർണമെന്‍റിൽ ഏറ്റവും റൺസ് നേടിയ താരങ്ങളിൽ ഒരാളായി മാറാനും അദ്ദേഹത്തിന് സാധിച്ചു.
ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന്‍റെ ഇന്നിങ്സിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ട് 'ഒരു 13 വയസ്സുകാരന് ഇങ്ങനെ സിക്സറടിക്കാൻ സാധിക്കുമോ,' എന്നായിരുന്നു ജുനൈദ് ഖാൻ ചോദിച്ചത്. വൈഭവിന്‍റെ പ്രകടനത്തിന്‍റെ മികവിൽ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചിരുന്നു എന്നാൽ കിരീടപോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ 59 റൺസിന് ഇന്ത്യ അടിയറവ് പറഞ്ഞു. 199 റൺസ് പിന്തുടർന്ന ഇന്ത്യ 35.2 ഓവറിൽ 139 റൺസ് നേടി എല്ലാവരും പുറത്തായി. ടൂർണമെന്‍റിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച വൈഭവ് ഫൈനൽ മത്സരത്തിൽ ഒമ്പത് റൺസ് നേടി പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.