‘അദ്ദേഹത്തിന്റെ കരിയറിലേക്കൊന്ന് നോക്കൂ. ഞാൻ ആരാധിച്ചുപോകുന്നു’; ധോണിയെ വാഴ്ത്തി കമൽഹാസൻ
text_fieldsകഴിഞ്ഞ ദിവസം സി.എസ്.കെ-ആർ.സി.ബി ഐ.പി.എൽ മാച്ചിന്റെ അതിനിർണായക മുഹൂർത്തത്തിൽ മനക്കരുത്ത് വിടാതെ 110 മീറ്ററകലേക്ക് സിക്സറടിച്ചിട്ട എം.എസ് ധോണി തന്റെ അവസാന ഐ.പി.എൽ മത്സരമാണ് കളിക്കുന്നതെന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ കണ്ടുനിന്നവർക്കാർക്കും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ധോണിയുടെ ഈ മനോഭാവത്തെ, ഫാൻബോയ് വാക്കുകളാൽ വാഴ്ത്തുകയാണ് നടൻ കമൽഹാസൻ.
‘അദ്ദേഹത്തിന്റെ കരിയറിലേക്കൊന്ന് നോക്കൂ. ഞാൻ ആരാധിച്ചുപോകുന്നു. പലപ്പോഴും ഉപയോഗിക്കുന്ന, എന്റെ നിഘണ്ടുവിലെ ആ സ്ഥിരം വാക്കിന്റെ ഉത്തമ ഉദാഹരണമാണ് ധോണി. ആ വാക്ക് അമിതമായി ഉപയോഗിക്കുന്നയാളാണ് ഞാൻ. എനിക്കതൊരു വെറുംവാക്കല്ല, ഒരു മനോഭാവമാണ്. ‘സമചിത്തത’ എന്നതാണ് ആ വാക്ക്.’’ -ഉലകനായകൻ കമൽ പറയുന്നു.
മൻസൂർ അലി ഖാൻ പട്ടൗഡിയോ നരി കോൻട്രാക്ടറോ എം.എൽ. ജയ്സിംഹയോ പോലെ അഭിജാത കുടുംബത്തിലെ കോളജ് കുമാരൻ ക്രിക്കറ്ററായ പോലെയല്ല ധോണിയുടെ വരവെന്ന് ഓർമിപ്പിച്ച കമൽ, ഒരു ചെറു പട്ടണത്തിൽനിന്ന് ഉയർന്നുവന്ന അതിശയമാണ് അദ്ദേഹമെന്നും പ്രശംസ ചൊരിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.