Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅടിച്ചുതകർത്ത്​...

അടിച്ചുതകർത്ത്​ ഉത്തപ്പയും വിഷ്​ണുവും... റെക്കോർഡ് വെടിക്കെട്ടിൽ​ ഡൽഹിയെയും വീഴ്​ത്തി കേരളം

text_fields
bookmark_border
Robin Uthappa
cancel
camera_alt

മത്സരം ജയിച്ചശേഷം റോബിൻ ഉത്തപ്പ

മുംബൈ: വാംഖഡെയുടെ മണ്ണിൽ വീണ്ടും വമ്പൻമാരുടെ ചിറകരിഞ്ഞ്​ കേരളം വിസ്​മയക്കുതിപ്പു തുടരുന്നു. കഴിഞ്ഞ ദിവസം മുഹമ്മദ്​ അസ്​ഹറുദ്ദീന്‍റെ വെടിക്കെട്ട്​ ബാറ്റിങ്ങിന്‍റെ ചിറകിലേറി മുംബൈയെ തകർത്തുതരിപ്പണമാക്കിയ കേരള ക്രിക്കറ്റ്​ ടീം സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫി ട്വന്‍റി20 ടൂർണമെന്‍റിൽ വെള്ളിയാഴ്ച നടന്ന എലീറ്റ്​ ​ഗ്രൂപ്​ മത്സരത്തിൽ പ്രബലരായ ഡൽഹിയെയും മലർത്തിയടിച്ചു. ആദ്യം ബാറ്റുചെയ്​ത്​ നാലു വിക്കറ്റ്​ നഷ്​ടത്തിൽ ഡൽഹി അടിച്ചെടുത്ത 212 റൺസിന്‍റെ കൂറ്റൻ സ്​കോർ പിന്തുടർന്നാണ്​ കേരളം ആറുവിക്കറ്റിന്‍റെ മിന്നുന്ന വിജയം കുറിച്ചത്​.

ശിഖർ ധവാനും ഇശാന്ത്​ ശർമയുമടക്കമുള്ള ​പ്രഗല്​ഭർ അണിനിരന്ന ഡൽഹിയെ തകർത്ത ​ ​കേരളം തങ്ങളുടെ ക്രിക്കറ്റ്​ ചരിത്രത്തിലെ ഏറ്റവും മിന്നുന്ന വിജയങ്ങളിലൊന്ന്​​ സ്വന്തമാക്കി​. സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫി ചരിത്രത്തിൽ ഏറ്റവും വലിയ റൺ ​ചേസിങ്ങായി കേരളത്തിന്‍റെ ഐതിഹാസിക ജയം മാറി. 2015-16ൽ റെയിൽവേക്കെതിരെ ഡൽഹി 211 റൺസ്​ മറികടന്നതായിരുന്നു ഇതിനു മുമ്പത്തെ വൻവിജയം. ഒരോവർ ബാക്കിയിരിക്കേയാണ്​ കൂറ്റൻ വിജയലക്ഷ്യം ​കേരളം എത്തിപ്പിടിച്ചത്​. ടൂർണമെന്‍റിൽ കേരളം 200 റൺസിന്​ മുകളിൽ സ്​കോർ ചെയ്യുന്നതും​ ഇതാദ്യമാണ്​.

റോബിൻ ഉത്തപ്പയും (54 പന്തിൽ മൂന്നു ഫോറും എട്ടു സിക്​സുമടക്കം 91) വിഷ്​ണു വിനോദും (38 പന്തിൽ മൂന്നു ഫോറും അഞ്ചു സിക്​സുമടക്കം പുറത്താകാതെ 71) നേടിയ തകർപ്പൻ അർധ​െസഞ്ച്വറികളുടെ പിൻബലത്തിലാണ്​ ഡൽഹിയുടെ പകിട്ടിനുമേൽ കേരളം റണ്ണൊഴുക്കിയത്​. കഴിഞ്ഞ കളിയിലെ ഹീറോ അസ്​ഹറുദ്ദീൻ ​നേരിട്ട ആദ്യ പന്തിൽ ഇശാന്ത്​ ശർമക്ക്​ വിക്കറ്റ്​ സമ്മാനിച്ച്​ പൂജ്യത്തിന്​​ പുറത്തായതിനുപിന്നാലെ ക്യാപ്​റ്റൻ സഞ്​ജു സാംസൺ 10 പന്തിൽ 16 റൺസെടുത്ത്​ പവലിയനിൽ തിരിച്ചെത്തിയിരുന്നു. രണ്ടു വിക്കറ്റിന്​ 30 റൺസെന്ന ​പ്രതിസന്ധിഘട്ടത്തിൽ ഉത്തപ്പയും സചിൻ ബേബിയും (11 പന്തിൽ 22) ഇന്നിങ്​സ്​ മുന്നോട്ടു നയിച്ചു. സ്​കോർ 71ൽ നിൽക്കെ സചിനും പുറത്തായെങ്കിലും സെഞ്ച്വറി കൂട്ടുകെട്ടുമായി ഉത്തപ്പ-വിഷ്​ണു സഖ്യം കേരള​െത്ത അഭിമാന ജയത്തിലേക്ക്​ കൈപിടിച്ചുയർത്തുകയായിരുന്നു.

നാലാം വിക്കറ്റിൽ 62 പന്തിൽ 133 റൺസാണ്​ ഇരുവരും അടിച്ചുകൂട്ടിയത്​. ടൂർണമെന്‍റിൽ ഏതുവിക്കറ്റിലും കേരളത്തിന്‍റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്​. കഴിഞ്ഞ ദിവസം മുംബൈക്കെതിരെ അസ്​ഹറുദ്ദീനും ഉത്തപ്പയും ചേർന്നെടുത്ത 129 റൺസ്​ കൂട്ടുകെട്ടാണ്​ രണ്ടാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടത്​. ജയത്തിന്​ ഒമ്പതു റൺസകലെ സിമർജീത്​ സിങ്ങിന്‍റെ ബൗളിങ്ങിൽ വിക്കറ്റിനു പിന്നിൽ അനൂജ്​ റാവത്ത് പിടിച്ചാണ്​ ഉത്തപ്പ തിരിച്ചുകയറിയത്​.

നേരത്തേ, ടോസ്​ നേടിയ കേരളം എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണറായിറങ്ങിയ ഇന്ത്യൻ താരം ശിഖർ ധവാൻ (48 പന്തിൽ 77), ലളിത്​ യാദവ്​ (25 പന്തിൽ പുറത്താകാതെ 52 നോട്ടൗട്ട്​) എന്നിവരുടെ അർധശതകങ്ങളാണ്​ ദൽഹിയെ 200 കടക്കാൻ സഹായിച്ചത്​. ധവാൻ ഏഴു ഫോറും മൂന്നു സിക്​സുമുതിർത്തപ്പോൾ യാദവ്​ അഞ്ചു ഫോറും മൂന്നു സിക്​സുമടക്കമാണ്​ അമ്പതു കടന്നത്​. 10 പന്തിൽ ഒരു ഫോറും സിക്​സുമടക്കം പുറത്താകാതെ 27 റൺസെടുത്ത അനൂജ്​ റാവത്ത്​, 15 പന്തിൽ 26 റൺസ്​ നേടിയ ഹിമ്മത്​ സിങ്​ എന്നിവരും ദൽഹിയെ തുണച്ചു. ശ്രീശാന്ത്​ നാലോവറിൽ 46 റൺസ്​ വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോൾ കെ.എം. ആസിഫും സുദേശൻ മിഥുനും ഓരോ വിക്കറ്റ്​ വീഴ്​ത്തി. ധവാന്‍റെ വിക്കറ്റ്​ ശ്രീശാന്തിനായിരുന്നു.

ആറു ടീമുകളുള്ള ഗ്രൂപ്​ ഇ യിൽ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച കേരളം 12 പോയന്‍റുമായി ഒന്നാം സ്​ഥാനത്താണ്​. ഹരിയാനക്കും 12 പോയന്‍റുണ്ടെങ്കിലും റൺറേറ്റിൽ കേരളത്തിന്​ പിന്നിലാണ്​. ഡൽഹിക്ക്​ എട്ടുപോയന്‍റാണുള്ളത്​. മൂന്നു കളിയും തോറ്റ പുതു​ച്ചേരി, ആന്ധ്ര, മുംബൈ ടീമുകൾ​ക്ക്​ പോയന്‍റ്​ ഒന്നുമില്ല. കഴിഞ്ഞ ദിവസം കേരളത്തോട്​ തോറ്റ മുംബൈ വെള്ളിയാഴ്ച നടന്ന കളിയിൽ എട്ടുവിക്കറ്റിന്​ ഹരിയാനയോടും പരാജയപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vishnu VinodRobin UthappaSyed Mushtaq Ali TrophyKerala Cricket
Next Story