Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്രിവാൻ‍ഡ്രം റോയൽസിന്...

ട്രിവാൻ‍ഡ്രം റോയൽസിന് വമ്പൻ ജയം; തൃശൂർ ടൈറ്റൻസിനെ തകർത്തത് എട്ടു വിക്കറ്റിന്

text_fields
bookmark_border
ട്രിവാൻ‍ഡ്രം റോയൽസിന് വമ്പൻ ജയം; തൃശൂർ ടൈറ്റൻസിനെ തകർത്തത് എട്ടു വിക്കറ്റിന്
cancel

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻ‍ഡ്രം റോയൽസിന് വമ്പൻ‍ വിജയം. തൃശൂർ ടൈറ്റൻസിനെതിരെ എട്ട് വിക്കറ്റ് വിജയമാണ് അബ്ദുൽ ബാസിത്ത് നയിക്കുന്ന റോയൽസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തപ്പോൾ 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ റോയൽസ് വിജയ റൺസ് കുറിച്ചു.

മറുപടി ബാറ്റിങ്ങിൽ അഖിൽ എം.എസിന്റെ അർധ സെഞ്ച്വറിയാണ് റോയൽസിന് വിജയവഴിയൊരുക്കിയത്. 37 പന്തുകൾ നേരിട്ട ട്രിവാൻഡ്രം താരം 54 റൺസെടുത്തു. ഗോവിന്ദ് പൈ 23 പന്തിൽ 30 റൺസെടുത്തു. ഓപണർമാരായ റിയ ബഷീർ (26 പന്തിൽ 22), എസ്. സുബിൻ (22 പന്തിൽ 21) എന്നിവരും തിളങ്ങി. 21 പന്തിൽ 35 റൺ‍സെടുത്ത അക്ഷയ് മനോഹറാണ് ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസിന്റെ ടോപ് സ്കോറർ.

ക്യാപ്റ്റൻ വരുണ്‍ നായനാർ (38 പന്തിൽ 28), വിഷ്ണു വിനോദ് (20 പന്തിൽ 25), അഹമ്മദ് ഇമ്രാന്‍ (18 പന്തിൽ 17) എന്നിവരും തിളങ്ങിയെങ്കിലും മികച്ച സ്കോറിലേക്കെത്താൻ ടൈറ്റൻസിനു സാധിച്ചില്ല. റോയല്‍സിനായി ക്യാപ്റ്റൻ അബ്ദുൽ ബാസിത്ത് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ഹരിക‍ൃഷ്ണൻ, വിനിൽ, ശ്രീഹരി എസ്. നായർ, ജോഫിൻ ജോസ് എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Cricket League 2024
News Summary - Kerala Cricket League: Big win for Trivandrum Royals
Next Story