രഞ്ജിയിൽ കേരളം ശക്തമായ നിലയിൽ; യു.പിക്കെതിരെ 233 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് 233 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഇതോടെ മൂന്നാം ദിവസം കളി നിർത്തുമ്പോൾ കേരളം ശക്തമായ നിലയിലാണ്. ആദ്യ ഇന്നിങ്സിൽ കേരളം 395 റൺസെടുത്തു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഉത്തർപ്രദേശ് രണ്ട് വിക്കറ്റിന് 62 റൺസെന്ന നിലയിലാണ്.
ഏഴ് വിക്കറ്റിന് 340 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് 55 റൺസ് കൂടി മാത്രമാണ് ചേർക്കാനായത്. മുഹമ്മദ് അസറുദ്ദീൻ 40 റൺസെടുത്ത് പുറത്തായി. മികച്ച രീതിയിൽ ബാറ്റിങ് തുടർന്ന സൽമാൻ നിസാറിന് ഏഴ് റൺസകലെ സെഞ്ച്വറി നഷ്ടമായപ്പോൾ കേരളത്തിന്റെ ഇന്നിങ്സിനും അവസാനമായി. ഒമ്പത് ഫോറും മൂന്ന് സിക്സും അടക്കം 93 റൺസെടുത്ത സൽമാൻ നിസാർ തന്നെയാണ് കേരളത്തിന്റെ ടോപ് സ്കോറർ.
സച്ചിൻ ബേബി 83ഉം ജലജ് സക്സേന 35ഉം റൺസെടുത്തു. മൂന്ന് വിക്കറ്റെടുത്ത അക്വിബ് ഖാനാണ് ഉത്തർപ്രദേശ് ബൗളിങ് നിരയിൽ തിളങ്ങിയത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശിന് ആര്യൻ ജൂയലിന്റെയും പ്രിയം ഗാർഗിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. ജലജ് സക്സേനക്കും കെ.എം. ആസിഫിനുമാണ് വിക്കറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.