ഉറപ്പാണ് കേരളം, മരണഗ്രൂപ്പിൽനിന്നും ക്വാർട്ടർ ഫൈനലിൽ
text_fieldsമുംബൈ: വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടെങ്കിലും മികച്ച റൺറേറ്റിന്‍റെ പിൻബലത്തിലണ് കേരളം ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തത്.
എലൈറ്റ് ഗ്രുപ്പിൽ നിന്നും ഗുജറാത്ത്, ആന്ധ്ര പ്രദേശ്, കർണാടക, മുംബൈ, സൗരാഷ്ട്ര എന്നിവർ ഒന്നാം സ്ഥാനക്കാരായി നേരിട്ട് യോഗ്യത നേടിയപ്പോൾ കേരളവും ഉത്തർപ്രദേശും മികച്ച രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടുകയായിരുന്നു. േപ്ലറ്റ് ഗ്രൂപ്പിൽ നിന്നും ഒന്നാമതുള്ള ഉത്തരാഖണ്ഡും ഗ്രൂപ്പിൽ മികച്ച മൂന്നാം സ്ഥാനക്കാരായ ഡൽഹിയും തമ്മിലുള്ള മത്സരത്തിലെ വിജയികളും ക്വാർട്ടർ ഫൈനലിനെത്തും.
കർണാടക, ഉത്തർപ്രദേശ്, റയിൽവേസ് അടക്കമുള്ള വമ്പൻമാരടങ്ങുന്ന ഗ്രൂപ്പിൽ നിന്നുമാണ് കേരളത്തിന്‍റെ നോക്കൗട്ട് പ്രവേശം. ഗ്രൂപ്പ് സിയിൽ കർണാടക, ഉത്തർ പ്രദേശ്, കേരള ടീമുകൾക്ക് 16 പോയന്‍റാണുള്ളതെങ്കിലും റൺറേറ്റിൽ കേരളം പിന്നിലായി. എങ്കിലും മറ്റുഗ്രൂപ്പുകളിൽ കേരളത്തിനോളം റൺറേറ്റ് മറ്റു ടീമുകൾക്ക് നേടാനാകത്ത് കേരളത്തിന് ഗുണകരമാകുകയായിരുന്നു. ഗ്രൂപ്പ് സിയിൽ നിന്നും മൂന്ന് ടീമുകൾ നോക്കൗട്ടിലേക്ക് യോഗ്യത നേടുന്ന കൗതുകക്കാഴ്ചക്കും ഇക്കുറി വിജയ് ഹസാരെ ട്രോഫി സാക്ഷിയായി.
ഞായറാഴ്ച നടന്ന മത്സരത്തിൽ ബിഹാറിനെതിരെ 148 റൺസ് വെറും 8.5 ഓവറിൽ അടിച്ചെടുത്തത് കേരളത്തിന് ഗുണകരമായി. ക്വാർട്ടർ ഫൈനലിലെ എതിരാളിയെ നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.