Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്ജി ട്രോഫിക്കുള്ള...

രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; സച്ചിൻബേബി നയിക്കും

text_fields
bookmark_border
രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; സച്ചിൻബേബി നയിക്കും
cancel

തിരുവനന്തപുരം: രഞ്ജിട്രോഫിയിൽ കേരളത്തിന്‍റെ ആദ്യ മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി നായകനായ ടീമിൽ ബംഗ്ലാദേശ് പര്യടനത്തിലുള്ള സഞ്ജു സാംസണിനെ ഉൾപ്പെടുത്തിയിട്ടില്ല. ജലജ് സക്സേനയെ കൂടാതെ ഇത്തവണ രണ്ട് അതിഥി താരങ്ങളെക്കൂടി ടീമിൽ ഉൾപ്പെടുത്തി.

തമിഴ്നാട് താരം ബാബ അപരാജിതും വിദർഭ താരം ആദിത്യ സർവതെയുമാണ് ഇത്തവണ കേരളത്തിനായി കളിക്കുക. മുൻ ഇന്ത്യൻ താരം അമയ് ഖുറേസിയ ആണ് പുതിയ പരിശീലകൻ. രോഹൻ കുന്നുമ്മേൽ, കൃഷ്ണപ്രസാദ്, അക്ഷയ് ചന്ദ്രൻ, മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ, വത്സൽ ഗോവിന്ദ്, വിഷ്ണു വിനോദ്, ജലജ് സക്സേന, ബേസിൽ തമ്പി, എം.ഡി നിതീഷ്, കെ.എം.ആസിഫ്, എഫ്.ഫാനൂസ് എന്നിവരാണ് ടീമിൽ ഇടംപിടിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin babyRanji Trophy
News Summary - Kerala squad for Ranji Trophy announced
Next Story