രഞ്ജി ട്രോഫി: കേരളം-വിദർഭ ഫൈനൽ ബുധനാഴ്ച മുതൽ
text_fieldsകേരള ക്യാപ്റ്റൻ സചിൻ ബേബി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സഹതാരങ്ങൾക്കൊപ്പമുള്ള സെൽഫി
നാഗ്പുർ: ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരളം-വിദർഭ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ മത്സരം ബുധനാഴ്ച ആരംഭിക്കും. വിദർഭയുടെ ഹോംഗ്രൗണ്ടായ ജാംത സ്റ്റേഡിയത്തിലാണ് പഞ്ചദിന പോരാട്ടം. ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയതിന്റെ ആവേശത്തിലാണ് കേരളം.
നാലുതവണ ഫൈനൽ കളിക്കുകയും രണ്ടു തവണ കിരീടം നേടുകയും ചെയ്ത ആതിഥേയരാവട്ടെ ഈ സീസണിലെ ഏറ്റവും ശക്തരുടെ സംഘമാണ്. രണ്ട് ടീമും സീസണിൽ പരാജയമറിഞ്ഞിട്ടില്ലെങ്കിലും കളത്തിൽ വ്യക്തമായ മുൻതൂക്കം വിദർഭക്കുണ്ട്. ഗ്രൂപ് ഘട്ടത്തിൽ ഏഴിൽ ആറ് കളിയും ജയിച്ച് ഒരെണ്ണം സമനില വഴങ്ങിയാണ് ഇവർ നോക്കൗട്ടിൽ കടന്നത്.
കഴിഞ്ഞ വർഷവും വിദർഭ ഫൈനലിലുണ്ടായിരുന്നു. അന്ന് മുംബൈയോട് തോറ്റു. ആ മുംബൈയെ സെമി ഫൈനലിൽ ആധികാരികമായി തകർത്തു. കേരളം ക്വാർട്ടർ ഫൈനലിലും സെമിയിലും നേരിയ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ആനുകൂല്യത്തിലാണ് കടന്നുകയറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.