Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഞ്ജി ട്രോ​ഫി...

ര​ഞ്ജി ട്രോ​ഫി പ​ഞ്ചാ​ബി​ന് കൈ ​കൊ​ടു​ക്കാ​ൻ കേ​ര​ളം

text_fields
bookmark_border
ര​ഞ്ജി ട്രോ​ഫി പ​ഞ്ചാ​ബി​ന് കൈ ​കൊ​ടു​ക്കാ​ൻ കേ​ര​ളം
cancel
camera_alt

കേ​ര​ള താ​രം വി​ഷ്ണു വി​നോ​ദ് പ​രി​ശീ​ല​ന​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി പു​തി​യ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ നേ​രി​ടും. തു​മ്പ സെ​ന്റ് സേ​വി​യേ​ഴ്‌​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ സ​ച്ചി​ന്‍ ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ര​ള ടീം ​ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ബം​ഗ്ലാ​ദേ​ശ് പ​ര്യ​ട​ന​ത്തി​ലാ​യ​തി​നാ​ൽ സ​ഞ്ജു സാം​സ​ൺ ടീ​മി​ലി​ല്ലാ​ത്ത​ത് കേ​ര​ള​ത്തി​ന് തി​രി​ച്ച​ടി​യാ​ണ്. എ​ങ്കി​ലും രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍, വി​ഷ്ണു വി​നോ​ദ്, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍, സ​ച്ചി​ന്‍ ബേ​ബി എ​ന്നി​വ​രു​ടെ ഫോ​മാ​ണ് കേ​ര​ള ക്യാ​മ്പി​ലെ പ്ര​തീ​ക്ഷ. ഇ​വ​ര്‍ക്ക് ഒ​പ്പം കേ​ര​ള​ത്തി​നാ​യി ആ​ദ്യ​മാ​യി ഇ​റ​ങ്ങു​ന്ന മ​റു​നാ​ട​ന്‍ താ​ര​ങ്ങ​ളാ​യ ബാ​ബ അ​പ​രാ​ജി​ത്തും, ജ​ല​ജ് സ​ക്‌​സേ​ന​യും മ​ല​യാ​ളി താ​രം സ​ൽ​മാ​ൻ നി​സാ​റും ചേ​രു​മ്പോ​ള്‍ ബാ​റ്റി​ങ് നി​ര ശ​ക്ത​മാ​കും. ബേ​സി​ൽ ത​മ്പി, എം.​ഡി. നി​തീ​ഷ് സ​ഖ്യ​ത്തി​ന്‍റെ പേ​സ് ബൗ​ളി​ങ്ങി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ഓ​ള്‍ റൗ​ണ്ട​ര്‍ ആ​ദി​ത്യ സ​ര്‍വാ​തെ​യാ​ണ് മ​റ്റൊ​രു മ​റു​നാ​ട​ന്‍ താ​രം.

ഇ​ന്ത്യ​ന്‍ മു​ന്‍ താ​രം അ​മ​യ് ഖു​റേ​സി​യ ആ​ണ് ഇ​ത്ത​വ​ണ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ന്‍. പ​രി​ശീ​ല​ന വേ​ള​യി​ല്‍ ക​ളി​ക്കാ​ര്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​ട്ടു​ണ്ടെ​ന്നും ടീം ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ഹോം ​ഗ്രൗ​ണ്ടി​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​തെ​ന്നും മു​ഖ്യ പ​രി​ശീ​ല​ക​ന്‍ അ​മ​യ് ഖു​റേ​സി​യ പ​റ​ഞ്ഞു. അ​തേ​സ​മ​യം, കേ​ര​ളം ഒ​രു​ക്കി​യി​ട്ട ഗോ​ദ​യി​ൽ സ​ച്ചി​നെ​യും പി​ള്ളേ​രെ​യും മ​ല​ർ​ത്തി​യ​ടി​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് പ​ഞ്ചാ​ബ്. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ശു​ഭ്മ​ന്‍ ഗി​ല്‍, അ​ഭി​ഷേ​ക് ശ​ര്‍മ, അ​ര്‍ഷ​ദീ​പ് സി​ങ് എ​ന്നി​വ​രി​ല്ലെ​ങ്കി​ലും താ​ര സ​മ്പ​ന്ന​മാ​ണ് പ​ഞ്ചാ​ബ് ടീം. ​ഐ.​പി.​എ​ല്ലി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ പ്ര​ഭ്‌​സി​മ്രാ​ന്‍ സി​ങ്, അ​ന്‍മോ​ല്‍പ്രീ​ത് സി​ങ്, സി​ദ്ധാ​ര്‍ഥ് കൗ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ടീ​മി​ലു​ണ്ട്. വ​സിം ജാ​ഫ​റാ​ണ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ന്‍.

കേ​ര​ള ടീം -​സ​ച്ചി​ന്‍ ബേ​ബി, രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍, കൃ​ഷ്ണ പ്ര​സാ​ദ്, ബാ​ബ അ​പ​രാ​ജി​ത്, അ​ക്ഷ​യ് ച​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍, സ​ല്‍മാ​ന്‍ നി​സാ​ര്‍, വ​ത്സ​ല്‍ ഗോ​വി​ന്ദ് ശ​ര്‍മ, വി​ഷ്ണു വി​നോ​ദ്, ജ​ല​ജ് സ​ക്‌​സേ​ന, ആ​ദി​ത്യ സ​ര്‍വാ​തെ, ബേ​സി​ല്‍ ത​മ്പി, നി​ഥീ​ഷ് എം.​ഡി, ആ​സി​ഫ് കെ.​എം, ഫാ​യി​സ് ഫ​നൂ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranji TrophyCricketSports News
News Summary - Kerala will face Punjab today in the first match of the new Ranji Trophy season.
Next Story