അന്താരാഷ്ട്ര ക്രിക്കറ്റിൽ റിസ്വാനിലൂടെ തലശ്ശേരിയുടെ കൈയ്യൊപ്പ്; ആവേശത്തോടെ നാട്
text_fieldsകണ്ണൂർ: യു.എ.ഇ ക്രിക്കറ്റിെൻറ പുത്തൻ താരോദയം റിസ്വാൻ, ക്രിക്കറ്റ് ഈറ്റില്ലമായ തലശ്ശേരിയുടെ പുത്രൻ. റിസ്വാൻ ആദ്യമായി പാഡണിഞ്ഞതും പന്തെറിഞ്ഞതും ഇന്ത്യയെ ക്രിക്കറ്റ് പഠിപ്പിച്ച തലശ്ശേരിയിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മലയാളിയുടെ കന്നി സെഞ്ച്വറി അബൂദബിയിൽ കഴിഞ്ഞദിവസം റിസ്വാൻ അടിച്ചുകൂട്ടിയപ്പോൾ ക്രിക്കറ്റുറങ്ങുന്ന മണ്ണും ആവേശത്തിമിർപ്പിലാണ്. ഇത്രയും പെരുമയുള്ള മണ്ണിൽനിന്ന് ഒരു അന്താരാഷ്ട്ര താരമുയർന്നുവരാൻ കാത്തിരിക്കേണ്ടിവന്നത് പതിറ്റാണ്ടുകളാണ്.
തലശ്ശേരിക്കാരെൻറ 109 റൺസിെൻറ ബലത്തിലാണ് അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ യു.എ.ഇ വിജയം നേടിയത്. എട്ടാം ക്ലാസിൽ പഠിക്കുേമ്പാൾ ജില്ല ടീമിെൻറ ഭാഗമായാണ് തലശ്ശേരി മൈതാനത്ത് റിസ്വാൻ സ്ഥിരസാന്നിധ്യമാകുന്നത്. തലശ്ശേരിയിലെ മണ്ണാണ് റിസ്വാനിലെ ക്രിക്കറ്റർക്ക് വേരും വളർച്ചയും നൽകിയത്. അണ്ടർ 17 മുതൽ 25 വരെ കേരള ടീമിനായി പാഡണിഞ്ഞു. റിസ്വാെൻറ കീഴിലാണ് സൗത്ത് സോണിൽ കേരളം അണ്ടർ 25 റണ്ണർ അപ്പായത്. തലശ്ശേരി ബ്രണ്ണനിൽ ഒന്നാംവർഷ ബിരുദത്തിന് ചേർന്ന ശേഷം കുസാറ്റിൽ ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ്ങിന് പ്രവേശനം ലഭിച്ചതോടെ ക്രിക്കറ്റ് തട്ടകം കൊച്ചിയിലേക്ക് മാറി.
ഷാർജ ഈസ്റ്റേൺ ഇൻറർനാഷനൽ കമ്പനിയിൽ എൻജിനീയറായി ഗൾഫിലെത്തി യു.എ.ഇയുടെ ജഴ്സി അണിഞ്ഞതോടെയാണ് ഭാഗ്യം തെളിയുന്നത്. റോബിൻസിങ്ങിെൻറ കീഴിലെ പരിശീലനത്തിനൊപ്പം തലശ്ശേരിയുടെ പാരമ്പര്യവും ഒത്തുചേർന്നപ്പോൾ അബൂദബിയിൽ നടന്ന കളിയിലെ താരമായി.പതിറ്റാണ്ടുകൾ വൈകിയാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ തലശ്ശേരി അതിെൻറ നാമധേയം റിസ്വാനിലൂടെ കൊത്തിവെച്ചിരിക്കുകയാണ്.
ദുബൈയിലെ ഇൗസ്റ്റേൺ എക്സ്പ്രസ് കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന റിസ്വാൻ അബ്ദുറഉൗഫിെൻറയും നസ്റീൻ റഉൗഫിന്റെയും മകനാണ്. ഫാത്തിമ അനസാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.