പ്രതിസന്ധികളെ ക്ലീൻ ബൗൾഡാക്കിയ എടവണ്ണ എക്സ്പ്രസ്
text_fieldsദുബൈ: നാലുവർഷം മുമ്പ് ദുബൈയുടെ ചൂടിേലക്ക് പ്രാരബ്ധങ്ങളുടെ ഭാണ്ഡക്കെട്ടുമായി ജോലി തേടി ഒരു ചെറുപ്പക്കാരൻ എത്തിയിരുന്നു. പേര് കെ.എം. ആസിഫ്. അന്ന് വയസ്സ് 23. ഏഴുപേർ തിങ്ങിഞെരുങ്ങിക്കിടന്ന ഇടുങ്ങിയ മുറിയിലേക്കായിരുന്നു എട്ടാമനായി അവെൻറ വരവ്. ദുബൈയിലെ ബിവറേജസ് ബോട്ടില്‍ പ്ലാൻറിലെ സ്റ്റോർ കീപ്പറുടെ ജോലിയായിരുന്നു. ഒരു മാസത്തിനുശേഷം ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങി. നാലു വർഷങ്ങൾക്കിപ്പുറം വീണ്ടും ദുബൈയിൽ തിരിച്ചെത്തിയതാണ് ആസിഫ്. പഴയ താമസ സ്ഥലത്തിൽനിന്ന് ഏറെ അകലെയല്ലാതെ താജ് ഹോട്ടലിെൻറ അത്യാഡംബര മുറിയിലാണ് ഇപ്പോൾ താമസം. പഴയ സ്റ്റോർ കീപ്പറിൽനിന്ന് എതിരാളികളുടെ മുനയൊടിക്കുന്ന വലങ്കൈയൻ പേസ് ബൗളറുടെ റോളിലാണ് മടങ്ങിവരവ്. എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിെൻറ മഞ്ഞക്കുപ്പായത്തിൽ കളത്തിലിറങ്ങാനൊരുങ്ങുന്ന ആസിഫിേൻറത് അതിജീവനകാലത്ത് കേട്ടിരിക്കേണ്ട കഥയാണ്. പ്രതിസന്ധികളുടെ വന്മലകളെ ക്ലീൻ ബൗൾഡാക്കി എടവണ്ണ എക്സ്പ്രസ് കുതിക്കുകയാണ്.
അഞ്ചംഗ കുടുംബത്തിെൻറ ഏക അത്താണി. തലച്ചോറിന് ശസ്ത്രക്രിയ കഴിഞ്ഞ സഹോദരിയും ഭിന്നശേഷിക്കാരനായ സഹോദരനും ദിവസവേതനക്കാരനായ പിതാവും വീട്ടമ്മയായ മാതാവും ഉൾപ്പെടുന്നതാണ് ആസിഫിെൻറ കുടുംബം. നല്ലൊരു മഴ പെയ്താൽ വീടിനുള്ളിൽ വെള്ളം നിറയും. ക്രിക്കറ്റ് എന്ന സ്വപ്നം മനസ്സിലൊതുക്കി എടവണ്ണയിൽനിന്ന് ദുബൈയിലേക്ക് ആസിഫ് വിമാനം കയറിയത് അങ്ങനെയാണ്. ബോട്ടില്‍ പ്ലാൻറിൽ സ്റ്റോർ കീപ്പറുടെ ജോലിയിെട്ടറിഞ്ഞ് അവൻ ക്രിക്കറ്റ് ഭ്രാന്തുമായി വീണ്ടും നാട്ടിലേക്ക് മടങ്ങി. വയനാട്ടിൽ മുൻ ഓസീസ് താരം ജെഫ് തോംസണിെൻറ നേതൃത്വത്തിൽ നടന്ന സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തെങ്കിലും അന്തിമ പട്ടികയിൽ ഇടംനേടിയില്ല. ഇതോടെ വീണ്ടും ദുബൈയിലേക്ക് തന്നെ മടങ്ങി.യു.എ.ഇ ദേശീയ ടീമിെൻറ സെലക്ഷൻ ട്രയൽസെന്ന ലക്ഷ്യവും വിജയം കണ്ടില്ല.
കേരളം വഴി ചെന്നൈ
2017-18 സീസണിൽ കേരള ടീമിലേക്കുള്ള വിളിയെത്തിയതാണ് ആസിഫിെൻറ കരിയറിലെ വഴിത്തിരിവായത്. ഗോവക്കെതിരായ ട്വൻറി20 മത്സരത്തിലായിരുന്നു അരങ്ങേറ്റം. മത്സരത്തിൽ ആസിഫിെൻറ പ്രകടനം ഉൾപ്പെടുത്തിയ 45 സെക്കൻഡ് വിഡിയോ വൈറലായിരുന്നു. ഇത് കണ്ട കമേൻററ്റർ എൽ. ശിവരാമകൃഷ്ണൻ ആസിഫിെൻറ പരിശീലകൻ ബിജു ജോണിനെ ബന്ധപ്പെട്ടു. ചെന്നെ ടീമിൽ അവസരം ഒരുക്കാം എന്നായിരുന്നു അറിയിപ്പ്. അങ്ങനെയാണ് ആസിഫ് ആദ്യമായി ചെന്നൈ സൂപ്പർ കിങ്സിൽ എത്തുന്നത്. ഇതിനുമുമ്പ് സഞ്ജു സാംസണിെൻറ സഹായത്തോടെ ഡൽഹി ഡെയർഡെവിൾസിെൻറ പരിശീലക ക്യാമ്പിൽ എത്തിയിരുന്നു. 2018ൽ 40 ലക്ഷം രൂപക്കാണ് ചെന്നൈ സൂപ്പർ കിങ്സ് ആസിഫിനെ സ്വന്തം തട്ടകത്തിൽ എത്തിച്ചത്. രണ്ടു സീസണിൽ ചെന്നൈക്കൊപ്പമുണ്ടായിരുന്നെങ്കിലും രണ്ടു മത്സരത്തിൽ മാത്രമാണ് ഗ്രൗണ്ടിലിറങ്ങാൻ അവസരം ലഭിച്ചത്. ദുബൈയിലേക്കുള്ള ആസിഫിെൻറ മൂന്നാം വരവാണിത്. ഐ.പി.എല്ലിലെ മൂന്നാം സീസണും. പ്രതിസന്ധികളെ അതിജീവിച്ച ആസിഫ് പ്രതീക്ഷയോടെ കാത്തിരിപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.