കളിക്കാരുടെ സൂപ്പർതാരം ഡി ബ്രുയിൻ
text_fieldsലണ്ടൻ: കഴിഞ്ഞ ഇംഗ്ലീഷ് സീസണിലെ മികച്ച താരത്തിനുള്ള പ്രഫഷനൽ ഫുട്ബാളേഴ്സ് അസോസിയേഷൻ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം കെവിൻ ഡിബ്രുയിന്. ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിെൻറ പ്രധാനികളായ വിർജിൽ വാൻഡൈക്, അലക്സാണ്ടർ അർനോൾഡ്, സാദിയോ മാനെ, ഹെൻഡേഴ്സൺ, സിറ്റിയുടെ റഹിം സ്റ്റർലിങ് എന്നിവരെ പിന്തള്ളിയാണ് ഡിബ്രുയിൻ കളിക്കാരുടെ കൂട്ടായ്മയുടെ പുരസ്കാരം നേടിയത്.
1973ൽ ആരംഭിച്ച പുരസ്കാരത്തിന് ആദ്യമായാണ് ഒരു മാഞ്ചസ്റ്റർ സിറ്റി താരം അർഹനാവുന്നത്.വാൻഡൈക്കായിരുന്നു കഴിഞ്ഞ വർഷത്തെ ജേതാവ്.
കഴിഞ്ഞ ലീഗ് സീസണിൽ രണ്ടാം സ്ഥാനത്തെത്തിയ സിറ്റി നിരയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ഡിബ്രുയിൻ. 13 ഗോൾ നേടുകയും 20 ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
ലിവർപൂളിെൻറ അലക്സാണ്ടർ അർനോൾഡാണ് മികച്ച യുവതാരം. മാർകസ് റാഷ്േഫാഡ് പി.എഫ്.എ മെറിറ്റ് പുരസ്കാരത്തിന് അർഹനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.