'കോവിഡ് ബാധിച്ചത് എന്തിനാണ് ലോകത്തോട് പറയുന്നത്'; സചിന് പോസിറ്റീവായതിന് പിന്നാലെ പീറ്റേഴ്സൺ, വിവാദം
text_fieldsന്യൂഡൽഹി: മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സന്റെ ട്വീറ്റ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെ പീറ്റേഴ്സൺ ട്വീറ്റ് ചെയ്ത വാചകമാണ് ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചർച്ചകൾക്ക് വഴി തുറന്നത്.
സചിന് കോവിഡ് ബാധിച്ചതിന് പിന്നാലെ പീറ്റേഴ്സൺ ട്വീറ്റ് ചെയ്തതിങ്ങനെ: ''ആരെങ്കിലുംപറഞ്ഞുതരൂ. കോവിഡ് ബാധിച്ചത് എന്തിനാണ് നമ്മൾ ലോകത്തോട് അറിയിക്കുന്നത്?''. സചിന്‍റെ പേര് പീറ്റേഴ്സൺ പരാമർശിച്ചില്ലെങ്കിലും എല്ലാവരും അതിനോട് ചേർത്താണ് വായിച്ചത്. കർഷക സമരത്തിൽ ആഗോള സെലിബ്രിറ്റികൾ ഇടപെട്ടപ്പോൾ സചിൻ പറഞ്ഞ 'ഇന്ത്യയുടെ കാര്യത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട' എന്നതിനോടുള്ള വിമർശനമായും പലരും ഇതിനെ ചേർത്തുവായിച്ചു.
പീറ്റേഴ്സന്റെ ട്വീറ്റിന് താഴെ ഈ ചിന്ത ഇന്നാണോ വന്നെതന്നും മുമ്പ് വന്നില്ലല്ലോ എന്നും മുൻ ഇന്ത്യൻ താരം യുവരാജ് സിങ് കമന്‍റ് ചെയ്തു. എന്നാൽ സചിന് കോവിഡ് ബാധിച്ചത് അറിയാതെയാണ് താൻ ട്വീറ്റ് ചെയ്തതെന്നും അദ്ദേഹത്തിന് സുഖം ബാധിക്കട്ടെയെന്നും പീറ്റേഴ്സൺ മറുപടി നൽകിയതോടെയാണ് വിവാദം ഒരുവിധം കെട്ടടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.