പഞ്ചാബ് കിങ്സ് -പഞ്ചുള്ള പേരോടെ പഞ്ചാബിെൻറ ഒരുക്കം
text_fieldsഈ പേരുമാറ്റം കപ്പിലെത്തുമോ? ബിഗ് ഹിറ്റർമാരുമായി വന്ന് നിരാശപ്പെടുത്തി മടങ്ങുന്ന പഞ്ചാബുകാർ ഇക്കുറി ടീം സെലക്ഷനും ഒരുക്കവും ഗംഭീരമാക്കിയാണ് സീസൺ വരവേൽക്കുന്നത്. കഴിഞ്ഞ വർഷം തുടർതോൽവികളിൽ തളർന്ന പഞ്ചാബ് എതിരാളികളെ പോലും വിസ്മയിപ്പിച്ചാണ് തിരികെയെത്തിയത്്.
തുടർച്ചയായ അഞ്ച് ജയവുമായി അവർ ശ്രദ്ധേയരായെങ്കിലും ആറാം സ്ഥാനത്തിൽ തൃപ്തിയടഞ്ഞു. ഒഴിവാക്കാമായിരുന്ന ചില തോൽവികൾ അലസമായ ബാറ്റ്കൊണ്ടും ഡെത്ത് ഓവർ ബൗളിങ്ങിലെ പോരായ്മകൊണ്ടും കളഞ്ഞുകുളിച്ചുവെന്നായിരുന്നു പ്രധാന വിലയിരുത്തൽ.
മുഹമ്മദ് ഷമിക്ക് മികച്ചൊരു കൂട്ടില്ലാത്തതും ഹിറ്റ്മാൻ െഗ്ലൻ മാക്സ്വെൽ നിറം മങ്ങിയതും ടീം പരാജയങ്ങൾക്ക് കാരണമായി. ഇപ്പോൾ, പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കുറിച്ചാണ് ടീമിെൻറ വരവ്. ലേ മേശയിൽ കോടികൾ വാരിയെറിഞ്ഞ് അവർ പകരക്കാരെ കണ്ടെത്തി.
14 കോടിക്ക് സ്വന്തമാക്കി ആസ്ട്രേലിയൻ ഓൾറൗണ്ടർ ജേ റിച്ചാർഡ്സൺ, എട്ടു കോടിക്ക് ടീമിലെത്തിച്ച പേസ്ബൗളർ റിലേ മെറഡിത്ത്, ബാറ്റിലും ബൗളിലും കരുത്തുള്ള ആസ്ട്രേലിയക്കാരൻ മോയ്സസ് ഹെൻറിക്വസ്, ലോക ഒന്നാം നമ്പർ ബാറ്റ്സ്മാൻ ഡേവിഡ് മലൻ എന്നിവരാണ് പുതുസീസണിലെ ബിഗ് സൈനിങ്.
കരുത്ത്
സീസണിലെ ഏറ്റവും അപകടകരമായ ബാറ്റിങ് ലൈനപ്പാണ് പഞ്ചാബിെൻറ കരുത്ത്. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപുകാരൻ കെ.എൽ. രാഹുൽ നായകനായി ടീമിനെ മുന്നിൽനിന്ന് നയിക്കുന്നു. റൺവേട്ടയിൽ ഒട്ടും പിന്നിലല്ലാത്ത മായങ്ക് അഗർവാൾ, യൂനിവേഴ്സ് ബോസ് ക്രിസ് ഗെയ്ൽ, മധ്യ ഓവറുകളിൽ റൺസടിച്ചുകൂട്ടുന്ന നികോളസ് പുരാൻ എന്നിവരടങ്ങിയ മുൻനിര വന്നുപോകുേമ്പാഴേക്കും സ്കോർബോർഡ് റോക്കറ്റ് വേഗം കൈവരിക്കും.
അതിനുപുറമെയാണ് ഈ സീസണിൽ ടീമിലെത്തിയ ട്വൻറി20 ഒന്നാം നമ്പർ ബാറ്റ്സ്മാൻ ഡേവിഡ് മലെൻറ സാന്നിധ്യം. മാക്സ്വെൽ ടീം വിട്ടെങ്കിലും മോയ്സസ് ഹെൻറിക്വസ്, തമിഴ്നാടിെൻറ ഷാറൂഖ് ഖാൻ എന്നിവരിലൂടെ മധ്യനിര ബാറ്റിങ് കരുത്ത് നിലനിർത്തുന്നു. ജേ റിച്ചാർഡ്സൺ, റിലേ മെറഡിത് എന്നീ പേസർമാർ ബിഗ്ബാഷിലെ പ്രകടന മികവിലാണ് ടീമിനൊപ്പം ചേരുന്നത്.
ദൗർബല്യം
പരിചയ സമ്പന്നനായ സ്പിന്നർമാരുടെ അഭാവമാണ് വലിയൊരു പോരായ്മ. കഴിഞ്ഞ സീസണിൽ വൻതുകയെറിഞ്ഞ് വാങ്ങിയ കെ. ഗൗതമിനെ ഒഴിവാക്കി.
അശ്വിൻ മുരുകനും, രവി ബിഷ്ണോയുമാണ് ഏക പ്രതീക്ഷകൾ. കേരള ടീമിനായി ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ ജലജ് സക്സേനയാണ് മറ്റൊരു സാന്നിധ്യം.
Punjab Kings
കോച്ച്: അനിൽ കുംെബ്ല
ക്യാപ്റ്റൻ: ലോകേഷ് രാഹുൽ
ബെസ്റ്റ്: റണ്ണേഴ്സ് അപ്പ് (2014)
ബാറ്റിങ്: ക്രിസ് ഗെയ്ൽ, ഡേവിഡ് മലൻ, മായങ്ക് അഗർവാൾ, മന്ദീപ് സിങ്, സർഫറാസ് ഖാൻ.
ഓൾറൗണ്ടർ: ജലജ് സക്സേന, മോയ്സസ് ഹെൻറിക്വസ്, സൗരഭ് കുമാർ, ദീപക് ഹൂഡ, ഫാബിയൻ അലൻ, ഷാറൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, ജേ റിച്ചാർഡ്സൺ.
വിക്കറ്റ് കീപ്പേഴ്സ്: കെ.എൽ. രാഹുൽ, നികോളസ് പുരൻ, പ്രഭ്സിമ്രൻസിങ്.
സ്പിൻ: മുരുകൻ അശ്വിൻ, രവി ബിഷ്ണോയ്.
പേസ്: ക്രിസ് ജോർഡൻ, മുഹമ്മദ് ഷമി, റിലേ മെറഡിത്, ഇഷൻ പോറൽ, ദർശൻ നാൽകണ്ഡെ, അർഷദീപ് സിങ്.
Best of 2020
റൺസ്:
കെ.എൽ. രാഹുൽ -670
വിക്കറ്റ്:
മുഹമ്മദ് ഷമി -20
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.