Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപോയെന്ന് കരുതിയത്...

പോയെന്ന് കരുതിയത് എറിഞ്ഞുപിടിച്ച്​ പഞ്ചാബ്

text_fields
bookmark_border
പോയെന്ന് കരുതിയത് എറിഞ്ഞുപിടിച്ച്​ പഞ്ചാബ്
cancel

ദുബായ്​: ആദ്യം വരിഞ്ഞു മുറക്കിയപ്പോൾ കിടന്നു പിടഞ്ഞ കിങ്​സ്​ ഇലവൻ പഞ്ചാബ്​ തങ്ങളെ തിരിഞ്ഞുകൊത്തുമെന്ന് സൺറൈസേഴ്​സ്​​ ഹൈദരാബാദ് ഒരിക്കലും കരുതിയിരിക്കില്ല. എളുപ്പം എത്തിപ്പിടിക്കാവുന്ന 126 റൺസ് ലക്ഷ്യമിട്ടിറങ്ങിയ എസ്​.ആർ.എച്ചിനെ ​ബൗളിങ്​ മികവിലൂടെ 114 റൺസിന്​ ഒാൾ ഒൗട്ടാക്കിയാണ്​ പഞ്ചാബ്​ 12 റൺസി​െൻറ ഗംഭീര വിജയം സ്വന്തമാക്കിയത്​.

കഴിഞ്ഞ കളിയിൽ ഹൈദരാബാദിനെ ജയിപ്പിച്ച മനീഷ് പാണ്ഡെക്ക്​ ഇന്ന്​ കാര്യമായി ഒന്നും ചെയ്യാനായില്ല. 20 പന്തിൽ 35 റൺസ്​ എടുത്ത വാർണറും 27 പന്തിൽ 26 റൺസെടുത്ത വിജയ്​ ശങ്കറുമാണ്​ അൽപ്പം ചെറുത്തുനിന്നത്​. മൂന്ന്​ വിക്കറ്റുകൾ വീതം സ്വന്തമാക്കിയ അർഷ്​ദീപ്​ സിങും ക്രിസ്​ ജോർദാനുമാണ്​ ഡേവിഡ്​ വാർണറുടെ പടയെ തകർത്തത്​. ജോർദാൻ നാലോവറിൽ 17 റൺസ്​ മാത്രം വിട്ടുകൊടുത്തപ്പോൾ ഹർഷ്​ദീപ് 3.5 ഒാവറിൽ​ 23 റൺസാണ്​​ വിട്ടുകൊടത്തത്​. നാലോവറിൽ 13 റൺസ്​ വഴങ്ങി ഒരു വിക്കറ്റെടുത്ത രവി ബിഷ്​ണോയിയും മികച്ച ബൗളിങ്​ കാഴ്​ചവെച്ചു.

കിങ്​സ്​ ഇലവൻ പഞ്ചാബിന്​ ഇന്ന്​ നിർണായകമായിരുന്നു. പ്ലേ ഒാഫ്​ സാധ്യതകൾ അസ്​തമിക്കാതിരിക്കാൻ എങ്ങനെയെങ്കിലും സൺറൈസേഴ്​സ്​ ഹൈദരാബാദ്​ എന്ന കടമ്പ കടന്നേ പറ്റുമായിരുന്നുള്ളൂ. എന്നാൽ, ടോസ്​ നഷ്​ടമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്​ ബൗളിങ്ങിന്​ പേരുകേട്ട എസ്​.ആർ.എച്ചിന്​ മുന്നിൽ തകർന്നടിഞ്ഞു.

ഏഴു വിക്കറ്റ്​ നഷ്​ടത്തിൽ 126 റൺസ്​ മാത്രമെടുത്ത ടീമിൽ നിക്കൊളാസ്​ പുരാൻ മാത്രമാണ്​ 30 റൺസ്​ തികച്ചത്​. നായകന്‍ കെഎല്‍ രാഹുല്‍ 27ഉം, ക്രിസ് ഗെയ്ല്‍ 20ഉം റൺസെടുത്തു. രണ്ടു വിക്കറ്റ് വീതമെടുത്ത സന്ദീപ് ശര്‍മ, ജാസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് പഞ്ചാബ് ബാറ്റിങ് നിരയെ ഒതുക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kings XI PunjabIPL 2020
Next Story