ഹൈദരാബാദിനെ തകർത്തു; കൊൽക്കത്തക്ക് േപ്ല ഓഫ് പ്രതീക്ഷ
text_fieldsദുബൈ: ഒരിക്കൽ ചാമ്പ്യൻമാരായിരുന്നതിെൻറ ഒരഹങ്കാരവും സൺറൈസേഴ്സ് ഹൈദരാബാദിനില്ല. പോയൻറ് പട്ടികയിൽ അവസാനക്കാരെന്ന ദുഷ്പേര് മായാതെ കൊൽക്കത്തക്കെതിരായ മത്സരത്തിലും തോൽവി വഴങ്ങി. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അത്യാവശ്യമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആറു വിക്കറ്റിനാണ് ഹൈദരാബാദിനെ തോൽപ്പിച്ചത്.
13 കളിൽ നിന്നും 12 പോയന്‍റുള്ള കൊൽകത്ത പോയന്‍റ് പട്ടികയിലെ നാലാംസ്ഥാനം അരക്കിട്ട് ഉറപ്പിച്ചു. രാജസ്ഥാനെതിരെയുള്ള അടുത്ത മത്സരം കൂടി വിജയിച്ചാൽ കൊൽകത്തക്ക് ഏറെക്കുറെ േപ്ല ഓഫ് ഉറപ്പിക്കാം. റൺറേറ്റിലുള്ള മുൻതൂക്കമാണ് കൊൽക്കത്തക്ക് പ്രതീക്ഷ. ഫോം കണ്ടെത്താൻ വിഷമിച്ച ഓപ്പണർ ശുഭ്മാൻ ഗിൽ അർധ സെഞ്ച്വറി കണ്ടെത്തിയ ആശ്വാസവും കൊൽക്കത്തക്കായി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ എട്ടു വിക്കറ്റിന് 115 റൺസിൽ ഒതുക്കിയ കൊൽക്കത്ത രണ്ടു പന്ത് ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ജയം പിടിച്ചെടുത്തു. 51 പന്തിൽ 57 റൺസെടുത്ത ശുഭ്മാൻ ഗില്ലും 25 റൺസെടുത്ത നിതിഷ് റാണയുമാണ് കൊൽക്കത്തയെ ജയത്തിലേക്കടുപ്പിച്ചത്. ദിനേഷ് കാർത്തിക് (18) വിജയ റൺ കുറിച്ചു.150 കിലോ മീറ്റർ വേഗത്തിൽ പന്തെറിയുന്ന കശ്മീരുകാരനായ ഉംറാൻ മാലികിനെ ഹൈദരാബാദ് കളത്തിലിറക്കിയിരുന്നു.
ഹൈദരാബാദിനായി ക്യാപ്റ്റൻ കെയ്ൻ വില്യംസണും (26) അബ്ദുൽ സമദും (25) പ്രിയം ഗാർഗും (21) മാത്രമാണ് കാര്യമായി സ്കോർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.