കുതിപ്പിനൊടുവിൽ ഡൽഹി വീണു; േപ്ല ഓഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത
text_fieldsഷാർജ: തുടർ വിജയങ്ങളുമായി മുന്നേറിയിരുന്ന ഡൽഹി കാപ്പിറ്റൽസിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് േപ്ല ഓഫ് പ്രതീക്ഷകൾ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ 127 റൺസിലൊതുക്കിയ കൊൽക്കത്ത 18.2 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഉജ്ജ്വലമായി പന്തെറിഞ്ഞ ബൗളർമാരുടെ മിടുക്കിലാണ് കൊൽക്കത്ത വിജയം കൊത്തിയത്. 11 മത്സരങ്ങളിൽ നിന്നും 16 പോയന്‍റുമായി ഡൽഹി രണ്ടാം സ്ഥാനത്ത് തുടരുേമ്പാൾ 10 പോയന്‍റുമായി കൊൽക്കത്ത നാലാംസ്ഥാനത്തേക്ക് കയറി.
മികച്ച തുടക്കം കിട്ടിയിട്ടും മധ്യനിരയും വാലറ്റവും തകർന്നതാണ് ഡൽഹിക്ക് വിനയായത്. ഓപ്പണറായി ഇറങ്ങിയ സ്റ്റീവൻ സ്മിത്തും (39), ശിഖർ ധവാനും (24) ഡൽഹിക്ക് ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ തുടർന്നെത്തിയവരിൽ ഋഷഭ് പന്ത് മാത്രമാണ് പിടിച്ചുനിന്നത് (36 പന്തിൽ 39). ശ്രേയസ് അയ്യർ ഒരു റൺസും ഹെറ്റ്മെയർ നാലു റൺസെടുത്തും പുറത്തായി. ലളിത് യാദവ്, അക്സർ പേട്ടൽ, കഗിസോ റബാദ എന്നിവർ റൺസൊന്നുമെടുക്കാതെ പുറതായി. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ലോക്കി ഫെർഗൂസൺ, സുനിൽ നരെയ്ൻ, വെങ്കടേഷ് അയ്യർ എന്നിവർ കൊൽക്കത്തക്കായി ഉജ്ജ്വലമായി പന്തെറിഞ്ഞു .
മറുപടി ബാറ്റങ്ങിനിറങ്ങിയ കൊൽക്കത്ത അനായാസ ജയത്തിലേക്കെന്ന് തോന്നിച്ചെങ്കിലും തുടരെ വിക്കറ്റുകൾ വീണത് സമ്മർദ്ദം സൃഷ്ടിച്ചു. ശുഭ്മാൻ ഗിൽ (30), നിതീഷ് റാണ (36), സുനിൽ നരൈൻ (21) എന്നിവരാണ് കൊൽക്കത്ത നിരയിൽ ഭേദപ്പെട്ട നിരയിൽ ബാറ്റേന്തിയത്. ഡൽഹിക്കായി ആവേഷ് ഖാൻ 13 റൺസ് വഴങ്ങി മൂന്നുവിക്കറ്റുകൾ പിഴുതു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.