'അപ്പോൾ മാറാൻ ഉദ്ദേശ്യമില്ലേ?' ലഖ്നൗവിന്‍റെ ഉടമയെ കണ്ടുമുട്ടി കെ.എൽ. രാഹുൽ
text_fieldsഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ കെ.എൽ. രാഹുൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിൽ നിന്നും മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ടീമുടമ സഞ്ജീവ് ഗോയങ്കയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് താരമിപ്പോൾ. രാഹുൽ സൂപ്പർജയന്‍റ്സിൽ നിന്നും വിട്ടുപോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. കഴിഞ്ഞ സീസണ്‍ സൂപ്പര്‍ ജയന്റ്‌സ് മോശം പ്രകടനമായിരുന്നുവെങ്കിലും ടീമില്‍ തന്നെ തുടരനാണ് രാഹുലിന് ആഗ്രഹമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'രാഹുലും ഗോയങ്കയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സൂപ്പര്‍ ജയന്റ്‌സില്‍ തന്നെ നിലനിര്‍ത്തണമെന്ന ആഗ്രഹം ഗോയങ്കയോട് രാഹുല്‍ വ്യക്തമായി പറഞ്ഞു. ബി.സി.സി.ഐ റീടെന്‍ഷന്‍ നയം കൊണ്ടുവരുന്നതുവരെ ലഖ്‌നൗ അവരുടെ പദ്ധതികള്‍ രൂപീകരിക്കാന്‍ തയ്യാറല്ല', ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ അംഗം പി.ടി.ഐയോട് പറഞ്ഞു. കഴിഞ്ഞ ഐ.പി.എൽ സീസണിനിടെ രാഹുലും ഗോയങ്കയും തമ്മിലുണ്ടായ വാക്കേറ്റം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. സണറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലെ തോൽവിക്ക് ശേഷം ടീമുടമ ഗോയങ്ക രാഹുലിനോട് ചൂടാവുന്ന ദൃശ്യങ്ങളായിരുന്നു വൈറലായത്. സംഭവം വിവാദമായതോടെ ആരാധകരും മുന്‍ താരങ്ങളും സഞ്ജീവ് ഗോയങ്കയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു.
കഴിഞ്ഞ ഐ.പി.എല്ലിലെ ടീമിന്‍റെ മോശം പ്രകടനം കാരണം രാഹുൽ സ്ക്വാഡ് മാറുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ദിനേശ് കാർത്തിക്കിന് പകരക്കാരനായി രാഹുൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. എന്നാൽ നിലവിലെ അവസ്ഥകൾ ആ റിപ്പോർട്ടിനെ തള്ളുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.