എനിക്ക് അറിയാം എവിടെയാണ് ബാറ്റിങ്ങിന് ഇറങ്ങുകയെന്ന്, നിങ്ങളോട് പറയില്ല! കെ.എൽ രാഹുലിന്‍റെ 'തഗ്' മറുപടി
text_fieldsബോർഡർ-ഗവാസ്കർ ട്രോഫി രണ്ടാം മത്സരത്തിൽ എവിടെയായിരിക്കും താൻ കളിക്കുക എന്നറിയാമെന്ന് ഇന്ത്യൻ താരം കെ.എൽ. രാഹുൽ. രണ്ടാം മത്സരത്തിന് മുമ്പ് രാഹുൽ പ്രസ് കോൺഫറൻസിൽ പങ്കെടുത്തിരുന്നു. ഇതിനിടെ താരത്തോട് എവിടെയാണ് ബാറ്റ് ചെയ്യുക എന്നറിയുമോ എന്ന് ചോദിക്കുകയായിരുന്നു. ഇതിന് മറുപടിയായി അറിയാമെന്നും എന്നാൽ അത് എവിടെയാണെന്ന് നിങ്ങളോട് പറയാൻ പാടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
'എന്നോട് പറഞ്ഞിട്ടുണ്ട് എവിടെയാണ് ഇറങ്ങുന്നതെന്ന് എന്നാൽ അത് ഇന്ന് നിങ്ങളോട് പറയുരതെന്നും എന്നോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് മത്സരത്തിന്‍റെ ഒന്നാം ദിനം വരെ കാത്തിരിക്കണം. അല്ലെങ്കിൽ നാളെ ക്യാപ്റ്റൻ വരുമ്പോൾ പറയുമായിരിക്കും,' രാഹുൽ പറഞ്ഞു. രാഹുലിന്‍റെ ഉത്തരം മാധ്യമപ്രവർത്തകരെിലെല്ലാം ചിരിയുണർത്തിയിരുന്നു. അതോടൊപ്പം രാഹുലും ചെറുതായൊന്ന് പൊട്ടിചിരിച്ചു. ടീമിന് വേണ്ടി ഏത് പൊസിഷനിലും ബാറ്റ് വീശാൻ താൻ തയ്യാറാണെന്നും രാഹുൽ പറഞ്ഞു. പ്ലെയിങ് ഇലവനിൽ ഭാഗമാകുക എന്ന് മാത്രമാണ് പ്രധാനമെന്നാണ് അദ്ദേഹം പറയുന്നത്.
ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ രാഹുലിന് കഴിഞ്ഞിരുന്നു. ഒന്നാം ഇന്നിങ്സിൽ ന്യൂ ബോളിനെ സമർത്ഥമായി പ്രതിരോധിച്ച രാഹുൽ 26 റൺസ് നേടി നിൽക്കെ അമ്പയറുടെ പിഴവ് മൂലം പുറത്തായി. രണ്ടാം ഇന്നിങ്സിൽ മികച്ച ബാറ്റിങ് കാഴ്ചവെച്ച രാഹുൽ 77 റൺസ് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ നായകൻ രോഹിത് ശർമ ഇല്ലാത്തത് മൂലമാണ് രാഹുൽ ഓപ്പണിങ് റോളിലെത്തിയത്. രണ്ടാം മത്സരത്തിൽ ഓപ്പണറായ രോഹിത് ശർമ തിരിച്ചെത്തുമ്പോൾ രാഹുൽ ഓപ്പണിങ്ങിൽ തുടരുമൊ അതോ മധ്യനിരയിലേക്ക് മാറ്റുമോ എന്ന് കണ്ടറിയണം.
ഡിസംബർ ആറാം തിയ്യതി മുതൽ അഡ്ലെയ്ഡിൽ വെച്ചാണ് മത്സരം അരങ്ങേറുക. പകലും രാത്രിയുമായി പിങ്ക് ബോളിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.