Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-ഇംഗ്ലണ്ട്​...

ഇന്ത്യ-ഇംഗ്ലണ്ട്​ ട്വന്‍റി 20ക്ക്​ ഫീൽഡ്​ അമ്പയറാകുന്നത്​ മലയാളി!; ചരിത്രമെഴുതി അനന്തപത്​മനാഭൻ

text_fields
bookmark_border
KN Ananthapadmanabhan
cancel

ന്യൂഡൽഹി: മാർച്ച്​ ​12ന്​ വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട്​ ആദ്യ ട്വന്‍റി 20ക്ക്​ ഫീൽഡ്​ അമ്പയറായി അനന്തപത്​മനാഭനെ നിയോഗിച്ചു. അനന്തപത്​നാഭൻ നിയന്ത്രിക്കുന്ന ആദ്യ അന്താരാഷ്​ട്ര മത്സരത്തിനാണ്​ അഹമ്മദാബാദ്​ മൊ​േട്ടര സ്​റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്​. കേരളത്തിൽ നിന്നും അന്താരാഷ്​ട്ര അമ്പയറാകുന്ന നാലാമത്തെയാളാണ് തിരുവനന്തപുരം സ്വദേശിയായ​ അനന്തൻ.

ജോസ്​ കുരിശിങ്കൽ, കെ.എൻ രാഘവൻ, എസ്​.ദണ്ഡപാണി എന്നിവരാണ്​ കേരളത്തിൽ നിന്നും അന്താരാഷ്​ട്ര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ളത്​. ഐ.പി.എൽ അടക്കമുള്ള പ്രധാന മത്സരങ്ങൾ നിയന്ത്രിച്ച അനന്തപത്മനാഭൻ ഐ.സി.സി പാനലിൽ ഉൾപ്പെടുന്ന ആദ്യ മലയാളിയാണ്​.

കേരളത്തിനായി 100 ലധികം ഫസ്​റ്റ്​ ക്ലാസ്​ മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഏക കളിക്കാരനാണ്​ അനന്തപത്​നാഭൻ. ലെഗ്​ സ്​പിന്നറായി കളത്തിലിറങ്ങിയ അനന്തൻ കേരളത്തിനായി 344 വിക്കറ്റുകൾ വീഴ്​ത്തിയിട്ടുണ്ട്​​. 2007ലാണ്​ അനന്തൻ ബി.സി.സി​.ഐയുടെ അമ്പയറിങ്​ പരീക്ഷ പാസായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KN Ananthapadmanabhanindia-england
Next Story