വിദേശ പിച്ചിൽ കൂടുതൽ റൺസ്; സച്ചിനെ മറികടന്ന് കോഹ്ലി
text_fieldsകേപ്ടൗൺ: ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തുനിന്ന് ഒഴിഞ്ഞ ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ പുതിയ റെക്കോർഡ് കുറിച്ച് സൂപ്പർ താരം വിരാട് കോഹ്ലി. ഏകദിനത്തിൽ ഇന്ത്യക്കുവേണ്ടി ഏറ്റവുമധികം റൺസെടുത്ത ബാറ്റ്സ്മാനെന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്. ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലായിരുന്നു നിലവിൽ ഈ റെക്കോർഡ്.
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തില്‍ 11 റണ്‍സ് പൂര്‍ത്തിയാക്കിയതോടെ കോഹ്ലി ഇത് മറികടന്നു. 108 മത്സരങ്ങളില്‍ നിന്ന് ഇതുവരെ 5108 റണ്‍സാണ് കോഹ്ലിയുടെ പേരില്‍ വിദേശ പിച്ചിലുള്ളത്. 147 മത്സരങ്ങളില്‍ നിന്ന് 5065 റണ്‍സാണ് സച്ചിന്‍ നേടിയിട്ടുള്ളത്.
145 മത്സരങ്ങളില്‍ നിന്ന് 4520 റണ്‍സെടുത്ത മുൻ നായകൻ എം.എസ് ധോണി മൂന്നാം സ്ഥാനത്തും 3998 റൺസുമായി നിലവിലെ മുഖ്യകോച്ചുകളിലൊരാളായ രാഹുൽ ദ്രാവിഡ് നാലാം സ്ഥാനത്തുമുണ്ട്. വിദേശത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് കോഹ്ലി ഇപ്പോൾ. 149 മത്സരങ്ങളില്‍ നിന്ന് 5518 റണ്‍സ് നേടിയ കുമാര്‍ സംഗക്കാരയും 132 മത്സരങ്ങളില്‍ നിന്ന് 5090 റണ്‍സ് എടുത്ത റിക്കി പോണ്ടിങ്ങുമാണ് കോഹ്ലിക്ക് മുന്നിലുള്ളത്.
അവസാനത്തെ 13 ഏകദിന ഇന്നിങ്‌സുകളില്‍ എട്ടെണ്ണത്തിലും കോഹ്ലി ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയിട്ടുണ്ട്. 51, 7, 66, 56, 63, 89, 21, 9, 15, 89, 78, 16, 85 എന്നിങ്ങനെയാണ് കോഹ്ലിയുടെ സ്‌കോറുകള്‍. അതേസമയം, ദക്ഷിണാഫ്രിക്കൻ പിച്ചിലെ അദ്ദേഹത്തിന്റെ കഴിഞ്ഞ ഏഴ് ഏകദിന ഇന്നിങ്‌സുകളെടുത്താല്‍ 51, 129, 36, 75, 160, 46, 112 എന്നിങ്ങനെയാണ് പ്രകടനം. 2019ലെ അവസാനത്തെ അന്താരാഷ്ട്ര സെഞ്ച്വറിക്കു ശേഷമുള്ള കോഹ്ലിയുടെ ഏകദിനത്തിലെ കണക്കുകളെടുത്താല്‍ ശരാശരി 50ലും താഴെ പോയതായി കാണാം. 15 മല്‍സരങ്ങളില്‍ നിന്നും 42.26 ശരാശരിയില്‍ 649 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ഉയര്‍ന്ന സ്‌കോര്‍ 89 റണ്‍സാണ്.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ 71ാം സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് കോഹ്ലി അവസാനിപ്പിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 51 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. 63 ബോളില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്. ദക്ഷിണാഫ്രിക്കക്കെതിരേ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനും കോഹ്ലി അവകാശിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.