ട്വൻറി 20യിൽ 10,000 തികച്ച് കോഹ്ലി; മുംബൈക്ക് 166 റൺസ് വിജയലക്ഷ്യം
text_fieldsദുബൈ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ട്വൻറി 20യിൽ 10,000 റൺസ് തികച്ച മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മുമ്പിൽ 166 റൺസ് വിജയലക്ഷ്യമുയർത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ 13 റൺസ് എടുത്തപ്പോഴാണ് കോഹ്ലി 10,000 റൺസ് പൂർത്തിയാക്കിയത്. 42 പന്തിൽ 51 റൺസുമായി കോഹ്ലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ആറ് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 165 റൺസെടുത്തത്. കോഹ്ലിക്ക് പുറമെ മാക്സ്വെൽ (56), ശ്രീകർ ഭരത് (32) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ റോയൽ ചാലഞ്ചേഴ്സിനെ ബാറ്റിങ്ങിനിറക്കുകയായിരുന്നു. സ്കോർ ബോർഡിൽ ഏഴു റൺസെത്തിയപ്പോൾ തന്നെ റണ്ണെടുക്കാതെ ദേവ്ദത്ത് പടിക്കൽ പുറത്തായി. മുംബൈക്ക് വേണ്ടി ബുംറ മൂന്ന് വിക്കറ്റ് നേടി.
ട്വൻറി 20യിൽ ഏറ്റവുമധികം റൺസെന്ന റെക്കോർഡ് ക്രിസ് ഗെയ്ലിനാണ് - 14,275. പൊള്ളാർഡ് (11,195), ശുഹൈബ് മാലിക് (10,808) എന്നിവരാണ് കോഹ്ലിക്ക് മുന്നിലുള്ള മറ്റു രണ്ട് ബാറ്റ്സ്മാൻമാർ. ഡേവിഡ് വാർണർ (10,019) ആണ് പതിനായിരം പിന്നിട്ട മറ്റൊരാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.