വിരാടയുഗത്തിന് ഐ.സി.സിയുടെ സാക്ഷ്യപത്രം; കോഹ്ലി പതിറ്റാണ്ടിന്‍റെ താരം
text_fieldsഅപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. ഐ.സി.സിയുടെ പതിറ്റാണ്ടിന്‍റെ ക്രിക്കറ്ററായി വിരാട് കോഹ്ലി തെരഞ്ഞെടുക്കപ്പെട്ടു. കോഹ്ലിയോട് മത്സരിക്കാൻ പോലും ആരുമില്ലെന്നാണ് ആസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ഇൻസ്റ്റ ഗ്രാമിൽ കുറിച്ചത്. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടം ചൂടിച്ചതിന്‍റെ തിളക്കത്തിൽ ടീം ഇന്ത്യയുടെ ആകാശനീലിമയിൽ 2008ൽ അരങ്ങേറിയ കോഹ്ലിയുടെ ബാറ്റിൽ നിന്നും റൺസ് മഹാപ്രവാഹമായി ഒഴുകിക്കൊണ്ടേയിരിക്കുന്നു.
ഏത് പിച്ചുകളും ഏത് സാഹചര്യങ്ങളും വിരാടിനായി വഴിമാറി. ആസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം കോഹ്ലിയുടെ ബാറ്റിങ് കാണാനായി ആളുകൾ തടിച്ചുകൂടി. സചിൻ ടെണ്ടുൽക്കറുടെ തകർക്കാനാവില്ലെന്ന് കരുതിയ കരുതിയ റെക്കോർഡുകളെ മുൾമുനയിൽ നിർത്തിയാണ് കോഹ്ലി ഈ പതിറ്റാണ്ട് അവസാനിപ്പിക്കുന്നത്. ഐ.സി.സിയുടെ ഏകദിന, ട്വന്‍റി 20, ടെസ്റ്റ് ഇലവനുകളിൽ ഇടംപിടിച്ച ഒരേഒരു താരവും കോഹ്ലിതന്നെ.
കോഹ്ലി ഉൾപ്പെടെ ഏഴു പേരെയാണ് 'ഡീകേഡ് െപ്ലയർ' പുരസ്കാരത്തിന് നാമനിർദേശം ചെയ്തത്. സഹതാരം ആർ. അശ്വിൻ, ജോ റൂട്ട്, കുമാർ സംഗക്കാര, സ്റ്റീവ് സ്മിത്ത്, എബി ഡിവില്ലിയേഴ്സ്, കെയ്ൻ വില്യംസൺ എന്നിവരായിരുന്നു മറ്റ് മത്സരാർഥികൾ.
''ഈ പുരസ്കാരം അഭിമാനകരമായ നേട്ടമാണ്. കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും വലിയ ബഹുമതിയായി നെഞ്ചോട് ചേർക്കുന്നത് 2011ലെ േലാകകപ്പ് കിരീടമാണ്. 2013ലെ ചാമ്പ്യൻസ് ട്രോഫിയും 2018ലെ ആസ്ട്രേലിയൻ പരമ്പര വിജയവും മഹത്തരമായിരുന്നു. വ്യക്തിപരമായ നേട്ടങ്ങളെക്കാൾ ടീമിെൻറ വിജയത്തിൽ പങ്കുവഹിക്കുകയാണ് കരിയറിലെ ലക്ഷ്യം. ഓരോ മത്സരത്തിലും അതിനാണ് എെൻറ ശ്രമം'' -ഐ.സി.സി പുരസ്കാര നേട്ടത്തിനു പിന്നാലെ കോഹ്ലി പറഞ്ഞു.
ഐ.സി.സിയുടെ ഗാർഫീൽഡ് സോബേഴ്സ് അവാർഡ്സ് (2011-20)
പതിറ്റാണ്ടിെൻറ ക്രിക്കറ്റർ: വിരാട് കോഹ്ലി (ഇന്ത്യ)
പതിറ്റാണ്ടിെൻറ ക്രിക്കറ്റർ (വനിത): എല്ലിസ് പെറി (ആസ്ട്രേലിയ)
ടെസ്റ്റ്: സ്റ്റീവ് സ്മിത്ത്
ഏകദിനം: വിരാട് കോഹ്ലി
ട്വൻറി20 ക്രിക്കറ്റർ: റാഷിദ് ഖാൻ
വനിത ട്വൻറി20, ഏകദിനം: എല്ലിസ് പെറി
സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്: എം.എസ്. ധോണി
പതിറ്റാണ്ടിലെ ശ്രദ്ധേയ നേട്ടങ്ങൾ
1- 2011 ഏകദിന ലോകകപ്പ് ചാമ്പ്യൻ ടീം അംഗം. അന്ന് 22 വയസ്സായിരുന്നു. ആദ്യ മത്സരത്തിൽ സെഞ്ച്വറി. ആകെ 282 റൺസ്. ഫൈനലിൽ ഗംഭീറിനൊപ്പം 83 റൺസിെൻറ നിർണായക കൂട്ടുകെട്ടും കുറിച്ചു.
2- ഏകദിനത്തിൽ ഏറ്റവും ഉയർന്ന ശരാശരിക്കാരൻ (കുറഞ്ഞത് 5000 റൺസ് എങ്കിലും എടുത്തവരിൽ). 251 മത്സരങ്ങളിൽ 12,040 റൺസും 59.31 ശരാശരിയും.
3- ട്വൻറി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് (2928) നേടിയ താരം.
4- ഏറ്റവും ഉയർന്ന ടെസ്റ്റ് റേറ്റിങ് നേടിയ (937) ഇന്ത്യൻ ക്രിക്കറ്റർ. ലോകതാരങ്ങളിൽ 11ാമൻ.
5 രണ്ടു ട്വൻറി20 ലോകകപ്പുകളിൽ െപ്ലയർ ഓഫ് ദ ടൂർണമെൻറ്. 2014 (319 റൺസ്), 2016 (273 റൺസ്) ലോകകപ്പുകളിലായിരുന്നു ഇത്
6 - ഏഴു കലണ്ടർ വർഷങ്ങളിൽ ഏകദിനത്തിൽ മാത്രം 1000ത്തിൽ ഏറെ റൺസ് (2011, 2012, 2013, 2014, 2017, 2018, 2019).
7 - 2013 ഒക്ടോബറിൽ ആസ്ട്രേലിയക്കെതിരെ 52 പന്തിൽ 100 തികച്ച കോഹ്ലി ഇന്ത്യക്കാരെൻറ ഏറ്റവും വേഗമേറിയ ഏകദിന സെഞ്ച്വറിക്ക് ഉടമയായി.
8- 2017, 2018 വർഷങ്ങളിൽ ഐ.സി.സി ക്രിക്കറ്റർ ഓഫ് ദി ഇയറായി. 2012, 2017, 2018 വർഷങ്ങളിൽ ഐ.സി.സിയുടെ ഏറ്റവും മികച്ച ഏകദിന താരമായി. 2018ൽ ടെസ്റ്റിലെയും ഏകദിനത്തിലേയും ഏറ്റവും മികച്ച താരമായും ഐ.സി.സി ക്രിക്കറ്റർ ഓഫ് ദി ഇയറായും തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.