ഒരു ഇന്ത്യൻ കളിക്കാരൻ ആകാൻ എന്ത് ചെയ്യണം? കുട്ടി ആരാധകന്‍റെ ചോദ്യത്തിന് വിരാടിന്‍റെ മറുപടി ഇങ്ങനെ
text_fieldsഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ബാറ്റർമാരിൽ ഒരാളാണ് വിരാട് കോഹ്ലി. അന്താരാഷ്ട്ര തലത്തിലെ കഴിഞ്ഞ കുറച്ചുകാലത്തെ മോശം ഫോമിന് ശേഷം ഫോം വീണ്ടെടുക്കാനായി ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ഒരുങ്ങുകയാണ് വിരാട് കോഹ്ലി. ജനുവരി 30ന് റെയിൽവേസിനെതിരെയാണ് വിരാട് ഡെൽഹിക്ക് വേണ്ടിക്ക് കളിക്കുക. നീണ്ട 12 വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിലെത്തുന്ന സൂപ്പർതാരത്തിന്‍റെ പരീശിലന സെഷൻ കാണാനായി ആളുകൾ തടിച്ചുകൂടിയിരുന്നു. അക്കൂട്ടത്തിൽ ഒരു കുട്ടി വിരാട് കോഹ്‌ലിയോട് ചോദിച്ച ചോദ്യവും അതിന് താരം നൽകിയ ഉത്തരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
'ഒരു ഇന്ത്യൻ ക്രിക്കറ്ററാകാൻ ഒരാൾ എന്താണ് ചെയ്യേണ്ടത്' എന്നായിരുന്നു ആ കുട്ടി ചോദിച്ചത്. കളിയെ എപ്പോഴും ആസ്വദിക്കാനും കഠിനാധ്വാനം ചെയ്യാനുമായിരുന്നു വിരാടിന്‍റെ മറുപടി. 'കഠിനാധ്വാനം ചെയ്യുക, എപ്പോഴും കളിക്കുന്നത് ആസ്വദിക്കുക. വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്, പരിശീലനത്തിന് പോകാൻ നിങ്ങളുടെ അച്ഛൻ നിങ്ങളോട് ആവശ്യപ്പെടേണ്ട സാഹചര്യം ഉണ്ടാവരുത്. നിങ്ങൾ തന്നെ നേരത്തെ എഴുന്നേറ്റ് 'എനിക്ക് പരിശീലനത്തിന് പോകണം' എന്ന് പറയുന്ന നിലയിലെത്തുക. ഒപ്പം ആരെങ്കിലും ഒരു മണിക്കൂർ പ്രാക്ടീസ് ചെയ്യുന്നുവെങ്കിൽ, നിങ്ങൾ രണ്ടു മണിക്കൂർ പ്രാക്ടീസ് ചെയ്യണം' കോഹ്‌ലി ഉപദേശിച്ചു.
കഴിഞ്ഞ വർഷത്തെ ടെസ്റ്റ് സീസണിലെ മോശം ബാറ്റിങ്ങാണ് ഇന്ത്യൻ താരങ്ങളെ രഞ്ജി ട്രോഫി കളിക്കാൻ നിർബന്ധരാക്കിയത്. രോഹിത് ശർമ, , യശ്വസ്വി ജയ്സ്വാൾ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ എന്നിവരെല്ലാം അവരുവരുടെ ടീമിനായി പങ്കെടുത്തിരുന്നു. വിരാട് കോഹ്ലി ഡെൽഹിക്ക് വേണ്ടി കളിക്കുമ്പോൾ കെ.എൽ. രാഹുൽ കർണാടക വേണ്ടിയും ഇറങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.