കോഹ്‌ലിക്ക് ഓഹരിയുള്ള എം.പി.എൽ ഇന്ത്യൻ ടീം കിറ്റ് സ്‌പോണ്‍സര്‍; വഴിവിട്ട നീക്കമെന്ന് ആരോപണം
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പുതിയ കിറ്റ് സ്പോൺസർമാരായി എം.പി.എൽ എത്തിയതിനെച്ചൊല്ലി വിവാദം.ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് ഓഹരിയുള്ള സ്ഥാപനത്തിന് ബി.സി.സി.ഐ വഴിവിട്ട നീക്കത്തിലൂടെ കരാര്‍ നല്‍കിയതായാണ് ആക്ഷേപം. ബംഗളൂരു ആസ്ഥാനമായ ഗലക്ടസ് ഫണ്‍വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സംശയത്തിന്‍റെ നിഴലിലുള്ളത്.
കമ്പനിയില്‍ കോഹ്‌ലിക്ക് 33.32 ലക്ഷം വിലയുള്ള ഓഹരികള്‍ ഉണ്ട് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമായ എം.പി.എലിന്റെ ഉടമസ്ഥാവകാശം ഈ കമ്പനിക്കാണ്. 2018ല്‍ സിങ്കപ്പൂരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. 2020 നവംബര്‍ 17നാണ് എം.പി.എല്ലിനെ പുതിയ കിറ്റ് സ്പോണ്‍സറായും ബിസിനസ് പങ്കാളിയാക്കിയും ബി.സി.സിഐ പ്രഖ്യാപിച്ചത്. എന്നാല്‍ 2019 മുതല്‍ കോഹ്‌ലിക്ക് ഈ കമ്പനിയില്‍ നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2020 ജനുവരി മുതൽ എം.പി.എല്ലിന്‍റെ പരസ്യത്തിൽ കോഹ്ലി അഭിനയിക്കുന്നുണ്ട്.
ബി.സി.സി.ഐയുമായി മൂന്ന് വര്‍ഷത്തേക്കാണ് എം.പിഎല്ലിന്‍റെ കരാര്‍. ബി.സി.സി.ഐ കോഹ്‌ലിക്ക് ഓഹരിയുള്ളതായി അറിഞ്ഞിട്ടില്ലെന്ന് ബി.സി.സി.ഐയുടെ മുതിർന്ന അധികാരികളിലൊരാൾ അറിയിച്ചു. കോഹ്ലിയെപ്പോലെ വലിയ സ്വാധീനമുള്ളവർ മറ്റു ബന്ധങ്ങൾ സുക്ഷിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.