തോൽവിക്കു പിന്നാലെ ശ്രേയസ്സിന് മുട്ടൻ പണി; കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം പിഴ
text_fieldsകൊൽക്കത്ത: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ. അവസാന പന്തുവരെ നീണ്ട ആവേശപോരിൽ രണ്ടു വിക്കറ്റിനാണ് കൊൽക്കത്തയുടെ തോൽവി.
ഇംപാക്ട് പ്ലെയറായി ഇറങ്ങി 60 പന്തിൽ 107 റൺസെടുത്ത് പുറത്താകാതെ നിന്ന ബട്‍ലറാണ് രാജസ്ഥാന്‍റെ വിജയശിൽപി. ആറു സിക്സറുകളും ഒമ്പത് ഫോറുകളും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ജയത്തോടെ ഏഴു മത്സരങ്ങളിൽനിന്ന് ആറു ജയവും 12 പോയന്‍റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാൻ. ബട്‍ലറുടെ സീസണിലെ രണ്ടാം സെഞ്ച്വറിയാണ്. ഓവർ നിരക്കുമായി ബന്ധപ്പെട്ട കുറ്റത്തിന് ഐ.പി.എൽ പെരുമാറ്റച്ചട്ടപ്രകാരമുള്ള ടീമിന്‍റെ സീസണിലെ ആദ്യ പിഴയാണിതെന്ന് ഐ.പി.എൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തു. സുനിൽ നരെയ്ന്‍റെ സെഞ്ച്വറിയാണ് ടീം സ്കോർ 200 കടത്തിയത്. മറുപടി ബാറ്റിങ്ങിൽ ബട്ലറുടെ സെഞ്ച്വറി കരുത്തിലാണ് രാജസ്ഥാൻ ജയം പിടിച്ചെടുത്തത്. എട്ടു വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിലാണ് ടീം ലക്ഷ്യത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.