പവർഫുൾ കൊൽക്കത്ത
text_fieldsകൊൽക്കത്തക്ക് നിരാശയുടേതായിരുന്നു കഴിഞ്ഞ സീസൺ. എട്ടു ടീമുകളുടെ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനക്കാരായി ഗ്രൂപ് റൗണ്ടിൽ തന്നെ പുറത്തായി. ആന്ദ്രെ റസലും ക്രിസ് ലിന്നും സുനിൽ നരെയ്നും ഉൾപ്പെടെ െഎ.പി.എൽ സ്പെഷലിസ്റ്റുകളുണ്ടായിട്ടും ടീമായി മുന്നേറിയില്ല. ആ തെറ്റുകൾ തിരുത്തിയാണ് കൊൽക്കത്ത 13ാം സീസണിന് പാഡുകെട്ടുന്നത്. റസൽ, നരെയ്ൻ, കാർത്തിക് കൂട്ടിലേക്ക് ഒയിൻ മോർഗൻ, പാറ്റ് കമ്മിൻസ് കരുത്തിനെ കൂടി മിക്സ് ചെയ്താണ് കൊൽക്കത്ത ദുബൈയിൽ ഒരുങ്ങുന്നത്. ക്യാപ്റ്റൻസിയിൽ മൂന്നാം സീസൺ ഗംഭീരമാക്കാൻ പരിശീലക വേഷത്തിൽ ബ്രണ്ടൻ മക്കല്ലവുമുണ്ട്.
510 റൺസും 11 വിക്കറ്റും നേടിയ റസലിെൻറ ചുമലിലായിരുന്നു 2019ലെ കൊൽക്കത്ത. ടീമിെൻറ ഭാരം ഒറ്റക്ക് പേറിയ റസലിന് ഇക്കുറി കൂട്ടായി മോർഗൻ ഉണ്ടെന്നത് ആശ്വാസമാണ്. മൂന്നാം നമ്പറിൽ റസലിന് സമ്മർദങ്ങളില്ലാതെ കളിക്കാം. മധ്യനിരയെ മോർഗനും നയിക്കും. വെടിക്കെട്ട് ശൗര്യവുമായി ക്യാപ്റ്റൻ കാർത്തികും ശുഭ്മാൻ ഗില്ലും ചേരുന്നതോടെ ശരാശരി 150 റൺസ് കൊൽക്കത്തക്ക് അനായാസം വെട്ടിപ്പിടിക്കാം.
15.5 കോടി എറിഞ്ഞ് പിടിച്ച പാറ്റ് കമ്മിൻസിനാവും ബൗളിങ് ആക്രമണത്തിെൻറ ചുമതല. ഫെർഗൂസൻ, യുവതാരങ്ങളായ പ്രസിദ്ധ് കൃഷ്ണ, നാഗർകോടി, ശിവം മാവി, മലയാളി താരം സന്ദീപ് വാര്യർ എന്നിവരുടെ പേസ് നിരയും കുൽദീപ് യാദവ്, മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി, ഒാൾറൗണ്ടർ സുനിൽ നരെയ്ൻ എന്നിവരുടെ സ്പിൻ നിരയും ചേരുേമ്പാൾ കെ.കെ.ആർ പവർഫുള്ളാണ്.
കടലാസിൽ കരുത്തരാണെങ്കിലും ടീമായി മാറിയാലേ കൊൽക്കത്ത വിജയം കാണൂ. യു.എ.ഇയിലെ സ്േളാ പിച്ചിൽ കുൽദീപിെൻറ നേതൃത്വത്തിലുള്ള സ്പിൻ ഡിപ്പാർട്മെൻറ് എത്രമാത്രം മികവുകാട്ടും എന്നത് വെല്ലുവിളി. നിതിഷ് റാണ, ഗിൽ എന്നിവർ ഒഴികെയുള്ള യുവതാരങ്ങളുടെ െഎ.പി.എൽ പരിചയക്കുറവാണ് മറ്റൊരു വെല്ലുവിളി.
ക്യാപ്റ്റൻ: ദിനേശ് കാർത്തിക്
കോച്ച്: ബ്രണ്ടൻ മക്കല്ലം
െഎ.പി.എൽ ബെസ്റ്റ്: ചാമ്പ്യൻ (2012, 2014)
ടീം കെ.കെ.ആർ
ബാറ്റ്സ്മാൻ: ഒയിൻ മോർഗൻ, ശുഭ്മാൻ ഗിൽ, നിഖിൽ നായിക്, നിതിഷ് റാണ, സിദ്ദേശ് ലാഡ്, റിങ്കു സിങ്, രാഹുൽ ത്രിപാഠി.
ഒാൾറൗണ്ടർ: ശിവം മാവി, ആന്ദ്രെ റസൽ, ക്രിസ് ഗ്രീൻ
വിക്കറ്റ് കീപ്പർ: ദിനേശ് കാർത്തിക്, േടാം ബാൻറൺ
ബൗളർ: സന്ദീപ് വാര്യർ, കുൽദീപ് യാദവ്, പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ, എം. സിദ്ധാർഥ്, ലോകി ഫെർഗൂസൻ, പ്രസിദ്ധ് കൃഷ്ണ, കമലേഷ് നാഗർകോടി, വരുൺ ചക്രവർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.