ഉയിർത്തെഴുന്നേൽക്കാൻ കൊൽക്കത്ത
text_fieldsഗൗതം ഗംഭീർ പടിയിറങ്ങിയതിെൻറ ആഘാതം വർഷങ്ങൾക്കു ശേഷവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വിട്ടുപോയിട്ടില്ല. രണ്ടു കിരീടം സമ്മാനിച്ച്, 2017ൽ ടീമിനെ േപ്ലഓഫിലെത്തിച്ച് മൂന്നാം സ്ഥാനക്കാരാക്കിയതിനു പിന്നാലെയാണ് ഗംഭീർ പടിയിറങ്ങിയത്. ശേഷം, മൂന്നു സീസണിൽ ദിനേഷ് കാർത്തികിലായിരുന്നു കൊൽക്കത്തയുടെ ക്യാപ്റ്റൻസി. 2018ൽ േപ്ല ഓഫിലും, 2019ൽ ലീഗ് സ്റ്റേജിലും മടങ്ങി. കഴിഞ്ഞ സീസണിൽ ടീമിെൻറ പ്രകടനം വീണ്ടും മോശമായതോടെ പാതിവഴിയിൽ ക്യാപ്റ്റൻ കുപ്പായം ഒയിൻ മോർഗന് നൽകിയാണ് കൊൽക്കത്ത കളി പൂർത്തിയാക്കിയത്. പക്ഷേ, േപ്ല ഓഫ് റൗണ്ട് റൺറേറ്റ് കണക്കിൽ നഷ്ടമായി അഞ്ചാം സ്ഥാനവുമായി മടങ്ങി.
ബാറ്റിലും ബൗളിലും മികച്ച നിരയുണ്ടെങ്കിലും വിന്നിങ് കോമ്പിനേഷനാണ് എന്നും വെല്ലുവിളി. ജയിക്കാനാവുന്ന മത്സരങ്ങൾ നിർണായക ഘട്ടത്തിലെ ഒരു ഫിനിഷറുടെ അസാന്നിധ്യംകൊണ്ട് നഷ്ടമാവുന്നു. ഇക്കുറി വിജയ ചേരുവകളെല്ലാം കൂട്ടിച്ചേർത്ത് പ്രതീക്ഷയോടെയാണ് കൊൽക്കത്ത പാഡുകെട്ടുന്നത്. പരിചയ സമ്പന്നരും, യുവതാരങ്ങളും ചേർന്ന ഫോർമേഷൻ. മികച്ച ക്യാപ്റ്റനെന്ന് പേരുകേട്ട ഒയിൻ മോർഗെൻറ നായകത്വം. ബാറ്റിലും ബൗളിലും ട്വൻറി20 സ്പെഷലിസ്റ്റുകളുടെ സാന്നിധ്യം. ഭാഗ്യം കൂടി ഒപ്പം ചേർന്നാൽ ഈ ടൂർണമെൻറിലെ വിന്നിങ് ടീമായി കൊൽക്കത്തയെ എണ്ണാം.
കരുത്ത്
വൈറ്റ് ബാൾ ഫോർമാറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബ്രെയ്ൻ ഒയിൻ മോർഗെൻറ ക്യാപ്റ്റൻസി തന്നെ ടീമിെൻറ പ്രധാന കരുത്ത്. ഇംഗ്ലണ്ടിെൻറ ലോകചാമ്പ്യൻ ക്യാപ്റ്റനായ മോർഗൻ കഴിഞ്ഞ സീസണിൽ ഏഴ് മത്സരങ്ങൾക്കു ശേഷമാണ് കൊൽക്കത്ത ലീഡർഷിപ് ഏറ്റെടുത്തത്. 14 കളിയിൽ 418 റൺസ്, അടിച്ചുകൂട്ടിയ സിക്സുകളുടെ എണ്ണം 24, ഡെത്ത് ഓവറിൽ ബൗളർമാരുടെ കില്ലർ... ഇതെല്ലാമാണ് മോർഗൻ.
കഴിഞ്ഞ സീസണിലെ 17 പേരെ നിലനിർത്തിയ ടീമിൽ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാകിബുൽ ഹസൻ, 2016 ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ബെൻ കട്ടിങ് എന്നിവരുടെ വരവ് ടീം ലൈനപ്പിനെ അടിമുടി മാറ്റിമറിക്കും. കഴിഞ്ഞ സീസണിൽ നിറംമങ്ങിയ സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ ജോടി കൂടി ഫോമിലേക്കുയർന്നാൽ കൊൽക്കത്ത അതിശക്തരാവും. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറി കൈയടി നേടിയ പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയാണ് മറ്റൊരു രഹസ്യായുധം. 2018 മുതൽ ടീമിനൊപ്പമുണ്ടെങ്കിലും െപ്ലയിൽ ഇലവനിൽ അവസരം നൽകാൻ ദേശീയ ടീം അരങ്ങേറ്റം കാരണമായേക്കും. പാറ്റ് കമ്മിൻസ്, ലോകി ഫെർഗൂസൻ എന്നിവരുടെ പേസ് ആക്രമണ നിരയും, സുനിൽ നരെയ്ൻ, കുൽദീപ് യാദവ്, ഷാകിബ്, ഹർഭജൻ സിങ് എന്നിവരുടെ സ്പിൻ ഡിപ്പാർട്മെൻറും ചേരുേമ്പാൾ ടീം സുശക്തമാണ്.
ദൗർബല്യം
കടലാസിൽ ശക്തരാണെങ്കിലും കളത്തിൽ പ്രതീക്ഷക്കൊത്തുയരുന്നില്ലെന്നതാണ് എന്നും കൊൽക്കത്തയുടെ വെല്ലുവിളി. ഇക്കുറിയും ആരാധകരുടെ ആശങ്ക അതുതന്നെയാണ്. കുൽദീപ്, ഹർഭജൻ ഉൾപ്പെടെയുള്ള സ്പിന്നർമാർ പഴയ ഫോമിെൻറ നിഴൽ മാത്രമാണിപ്പോൾ. 2012, 2014 കിരീട നേട്ടങ്ങളിൽ ഗംഭീറിെൻറ ടീമിലെ വിജയശിൽപിയായിരുന്ന സുനിൽ നരെയ്ൻ കഴിഞ്ഞ സീസണിൽ ബൗളിങ് ആക്ഷെൻറ പേരിൽ വിലക്കുവാങ്ങി വിവാദത്തിലായി. അതോടെ, നിറംമങ്ങിയ ബൾബ്പോലെയായി പ്രകടനം. നരെയ്ന് പകരമെത്തി 17 വിക്കറ്റ് വീഴ്ത്തിയ നിഗൂഢ സ്പിന്നർ വരുൺ ചക്രവർത്തിയുടെ ഫിറ്റ്നസും ഈ സീസണിൽ ആശങ്കയിലാണ്.
Kolkata Knight Riders
കോച്ച്: ബ്രണ്ടൻ മക്കല്ലം
ക്യാപ്റ്റൻ: ഒയിൻ മോർഗൻ
ബെസ്റ്റ്: ചാമ്പ്യൻമാർ (2012, 2014)
ബാറ്റിങ്: ഒയിൻ മോർഗൻ, രാഹുൽ ത്രിപഠി, കരുൺ നായർ, നിതിഷ് റാണ, റിങ്കു സിങ്, ശുഭ്മാന ഗിൽ.
ഓൾറൗണ്ടർ: ബെൻ കട്ടിങ്, ഷാകിബുൽ ഹസൻ, ആന്ദ്രെ റസൽ, പവൻ നേഗി, വെങ്കിടേഷ് അയർ, ശിവം മാവി.
വിക്കറ്റ് കീപ്പർ: ദിനേഷ് കാർത്തിക്,
ഷെൽഡൺ ജാക്സൻ, ടിം സീഫർട്.
സ്പിൻ: ഹർഭജൻ സിങ്, സുനിൽനരെയ്ൻ,
വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
പേസ്: സന്ദീപ് വാര്യർ, ലോകി ഫെർഗൂസൻ, പാറ്റ് കമ്മിൻസ്, പ്രസിദ്ധ് കൃഷ്ണ, വൈഭവ് അറോറ, കമലേഷ് നാഗർകോട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.