പുതിയ കപ്പിത്താനു കീഴിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
text_fieldsഗാലറി നിറയെ ആരാധകരെ സാക്ഷിനിർത്തി മൈതാനത്ത് മികച്ച ഫോം കണ്ടെത്താനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശ്രമം പലപ്പോഴും ഫലം കണ്ടിട്ടുണ്ട്. 2012ലും 2014ലും ഐ.പി.എൽ കിരീടം സ്വന്തമാക്കിയ ഊർജം വീണ്ടെടുത്തായിരിക്കും ഇത്തവണയും പഞ്ചാബ് കിങ്സുമായുള്ള ആദ്യ മത്സരത്തിന് അവരുടെ ഹോം ഗ്രൗണ്ടായ പഞ്ചാബ് ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കുള്ള കൊൽക്കത്ത സംഘത്തിന്റെ വരവ്. 2011ലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യമായി പ്ലേ ഓഫിലെത്തുന്നത്.
2012ൽ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തിയായിരുന്നു ആദ്യ കിരീടനേട്ടം. 2014ൽ കിങ്സ് ഇലവൻ പഞ്ചാബിനെ ഫൈനലിൽ പരാജയപ്പെടുത്തിയും രണ്ടാം കിരീടത്തിൽ മുത്തമിട്ടു. സൂപ്പർ താരവും നായകനുമായ ശ്രേയസ് അയ്യർ ഇത്തവണ പരിക്ക് കാരണം ഇറങ്ങാത്തതിനാൽ പുതിയൊരു നായകനെ കണ്ടെത്തേണ്ടതായുണ്ട്. ഇടൈങ്കയൻ ബാറ്റ്സ്മാൻ റിങ്കു സിങ്, ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ, ലിറ്റൺ ദാസ്, നരയൻ ജഗദീഷൻ എന്നിവരാണ് ബാറ്റിങ്ങിൽ തിളങ്ങാൻ സാധ്യതയുള്ള താരങ്ങൾ. ആന്ദ്രേ റസലും സുനിൽ നരെയ്നും ഓൾറൗണ്ടർമാരാണ്.
ആശാൻ ചന്ദ്രകാന്ത് പണ്ഡിറ്റ്
മുംബൈക്കാരൻ ചന്ദ്രകാന്ത് പണ്ഡിറ്റാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകൻ. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും ടീമിന് കൂടുതൽ പരിശീലനം നൽകാൻ ചന്ദ്രകാന്തിനാവും. ഇന്ത്യൻ ക്രിക്കറ്ററായിരുന്ന ഇദ്ദേഹം അഞ്ചു ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അഭിഷേക് നായർ (അസിസ്റ്റൻറ് കോച്ച്), ഭരത് അരുൺ (ബൗളിങ് കോച്ച്) എന്നിവരാണ് സഹായികൾ.
കൊൽക്കത്തയുടെ മത്സരങ്ങൾ
- ഏപ്രിൽ -ഒന്ന് പഞ്ചാബ് കിങ്സ്
- ഏപ്രിൽ- 6 റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ
- ഏപ്രിൽ 9 -ഗുജറാത്ത് ടൈറ്റൻസ്
- ഏപ്രിൽ 14 -സൺറൈസേഴ്സ് ഹൈദരാബാദ്
- ഏപ്രിൽ 16 -മുംബൈ ഇന്ത്യൻസ്
- ഏപ്രിൽ 20 -ഡൽഹി കാപിറ്റൽസ്
- ഏപ്രിൽ 23 -ചെന്നൈ സൂപ്പർ കിങ്സ്
- ഏപ്രിൽ 26 -റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
- ഏപ്രിൽ 29 -ഗുജറാത്ത് ടൈറ്റൻസ്
- മേയ് 4 -സൺറൈസേഴ്സ് ഹൈദരാബാദ്
- മേയ് 8 -പഞ്ചാബ് കിങ്സ്
- മേയ് 11 -രാജസ്ഥാൻ റോയൽസ്
- മേയ് 14 ചെന്നൈ സൂപ്പർ കിങ്സ്
- മേയ് 20 -ലഖ്നോ സൂപ്പർ ജയന്റ്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.