ഡൽഹിയുടെ ചീട്ട് കീറി വരുൺ ചക്രവർത്തി; കൊൽക്കത്തക്ക് 59 റൺസ് ജയം
text_fieldsെഎ.പി.എൽ പോയിൻറ് ടേബിളിൽ മുമ്പൻമാരായി വിലസുകയായിരുന്ന ഡൽഹി കാപിറ്റൽസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ ഷോക്ക് ട്രീറ്റ്മെൻറ്. കൊൽക്കത്ത മുന്നോട്ടുവെച്ച 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി കാപിറ്റൽസിന് 20 ഒാവറിൽ നേടാനായത് വെറും 135 റൺസ് മാത്രം. ഒമ്പത് വിക്കറ്റുകളും അവർക്ക് നഷ്ടമായി.
ഐപിഎൽ 13–ാം സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്പിന്നർ വരുൺ ചക്രവർത്തിയായിരുന്നു ഡൽഹിയുടെ ചീട്ട് കീറിയത്. നാല് ഒാവർ എറിഞ്ഞ വരുൺ 20 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. പാറ്റ് കമിൻസ് നാല് ഓവറിൽ 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതു. 38 പന്തിൽ 47 റൺസെടുത്ത ശ്രേയസ് അയ്യർ മാത്രമാണ് ഡൽഹിക്ക് വേണ്ടി അൽപ്പമെങ്കിലും ചെറുത്തുനിൽപ്പ് നടത്തിയത്. റിഷഭ് പന്ത് 33 പന്തിൽ 27 റൺസെടുത്തു. അവശേഷിച്ച എല്ലാവരും തീർത്തും നിരാശ സമ്മാനിക്കുന്ന പ്രകടനമായിരുന്നു.
സുനിൽ നരെയ്‌നും നിതീഷ് റാണയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെയാണ് കെ.കെ.ആറിെൻറ സ്കോർ 200ന് അടുത്തെത്തിയത്. മൂന്നിന് 42 എന്ന പരിതാപകരമായ നിലയിലായിരുന്ന ടീമിനെ നാലാം വിക്കറ്റില്‍ നരെയ്‌നും റാണയും ഒത്തുചേർന്ന് 157 റൺസിലെത്തിച്ചു. നരെയ്ന്‍ 32 പന്തില്‍ 64 റണ്‍സെടുത്തു. 4 സിക്‌സും 6 ഫോറും അടങ്ങുന്നതായിരുന്നു വിൻഡീസ് താരത്തിെൻറ ഇന്നിങ്‌സ്. നിതീഷ് റാണ 53 പന്തില്‍ 81 റണ്‍സെടുത്തു. 1 സിക്സിെൻറയും 13 ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു റാണയുടെ താണ്ഡവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.