മുംബൈയെ 155 റൺസിൽ പിടിച്ചുനിർത്തി കൊൽക്കത്ത
text_fieldsഅബുദാബി: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു മുന്നിൽ 156 റൺസിെൻറ വിജയലക്ഷ്യം ഉയർത്തി മുംബൈ ഇന്ത്യൻസ്. തുടക്കത്തിൽ ആഞ്ഞടിച്ച മുംബൈയെ ആറ് വിക്കറ്റിന് 155 റൺസിൽ കൊൽക്കത്ത പിടിച്ചുനിർത്തുകയായിരുന്നു.
ടോസ് നേടിയ കൊൽക്കത്ത നായകൻ ഇയോൺ മോർഗൻ മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ചു. മുംബൈ നായകൻ രോഹിത് ശർമയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിൻറൺ ഡി കോക്കും ഉറച്ച തുടക്കം നൽകിയപ്പോൾ മോർഗന് പിഴച്ചെന്നു കരുതിയയാണ്.
പവർ പ്ലേ മുതലെടുത്ത ഡി കോക്കിനായിരുന്നു സ്കോറിങ്ങിൽ വേഗം. പക്ഷെ, പവർ പ്ലേ കഴിഞ്ഞപ്പോൾ സ്കോറിങ്ങും മന്ദഗതിയിലായി. പത്താം ഓവർ എത്തുംവരെ കൊൽക്കത്ത ബൗളർമാർക്ക് വഴങ്ങാതെ മുന്നേറിയ സഖ്യം കൂടുതൽ അപകടകരമാകുന്നതിനു മുമ്പ് സുനിൽ നരെയ്ൻ വേർപെടുത്തി. 30 പന്തിൽ 33 റൺസെടുത്ത ഹിറ്റ്മാൻ രോഹിത് ശർമയെ ശുഭ്മാൻ ഗിൽ പിടികൂടുകയായിരുന്നു. ആദ്യ വിക്കറ്റിൽ ഇരുവരും ഉയർത്തിയ 78 റൺസ് ഇന്നിങ്സിലെ മികച്ച കൂട്ടുകെട്ടുമായി.
സൂര്യകുമാർ യാദവ് അഞ്ച് റൺസിന് പ്രസിദ്ധ് കൃഷ്ണക്കു മുന്നിൽ കീഴടങ്ങി. അതിനിടയിൽ 37 പന്തിൽ ഡി കോക് അർധ സെഞ്ച്വറിയും തികച്ചു. 42 പന്തിൽ 55 റൺസെടുത്ത ഡി കോക്കിനെ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ സുനിൽ നരെയ്ൻ പിടികൂടിയതോടെ മുംബൈ സ്കോറിങ്ങിന് പ്രതീക്ഷിച്ച വേഗമില്ലാതായി.
ഇഷാൻ കിഷൻ (14), കീറോൺ പൊള്ളാർഡ് (21), ക്രുനാൽ പാണ്ഡ്യ (12) എന്നിവരാണ് പിന്നീട് വീണത്. ലോകീ ഫെർഗൂസനും പ്രസിദ്ധ് കൃഷ്ണയും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ആന്ദ്രേ റസൽ മൂന്നോവറിൽ 37 റൺസ് വഴങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.