അസ്സലായി റസൽ; വെടിക്കെട്ടില്ല, നനഞ്ഞ സ്കോറുമായി മുംബൈ
text_fieldsചെന്നൈ: രണ്ടാം മത്സരത്തിലും മികച്ച സ്കോർ പടുത്തുയർത്താനാകാതെ മുംബൈ ഇന്ത്യൻസ്. കണിശതയോടെ പന്തെറിഞ്ഞ കൊൽക്കത്ത ബൗളർമാർക്ക് മുന്നിൽ പതറിയ മുംബൈ നിരക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുക്കാനേ സാധിച്ചുള്ളൂ. വെറും 15 റൺസ് വഴങ്ങി അഞ്ചുവിക്കറ്റെടുത്ത കരീബിയൻ ആൾറൗണ്ടർ ആന്ദ്രേ റസലാണ് മുംബൈയെ ചുരുട്ടിക്കൂട്ടിയത്. 36പന്തിൽ 56 റൺസെടുത്ത സൂര്യകുമാർ യാദവും 32 പന്തിൽ 43 റെൺസടുത്ത നായകൻ രോഹിത് ശർമയുമാണ് മുംബൈക്കായി തിളങ്ങിയത്.
രണ്ട് റൺസെടുത്ത ക്വിന്‍റൺ ഡിക്കോക്കിന്‍റെ വിക്കറ്റാണ് മുംബൈക്ക് ആദ്യം നഷ്ടമായത്. തുടർന്ന് ഒത്തുചേർന്ന രോഹിതും സൂര്യകുമാറും ചേർന്ന് മുംബൈയെ എടുത്തുയർത്തി. പക്ഷേ ഭദ്രമായ നിലയിലെത്തും മുേമ്പ ഇരുവരും മടങ്ങി. ഇഷാൻ കിഷൻ ഒരു റൺസുമായി പുറത്തായതിന് പിന്നാലെയെത്തിയ കൂറ്റനടിക്കാരായ ഹാർദിക് പാണ്ഡ്യ 15ഉം കീറൺ പൊള്ളാർഡ് അഞ്ചും റൺസെടുത്ത് പുറത്തായതാണ് മുംബൈക്ക് വിനയായത്.
തുടക്കത്തിൽ സ്പിന്നർമാരെ ഉപയോഗിച്ച് വരിഞ്ഞുമുറുക്കുകയും കൃത്യമായ ഇടവേളകളിൽ ബൗളിങ് ചേഞ്ച് നടത്തി മുംബൈക്ക് മുറിവേൽപ്പിക്കുകയും ചെയ്ത കൊൽക്കത്ത നായകൻ ഒായിൻ മോർഗൻ തന്‍റെ പണി കൃത്യമായി ചെയ്തു. അവസാന ഓവറിൽ മാത്രം റസൽ മൂന്നുവിക്കറ്റാണ് വീഴ്ത്തിയത്. പാറ്റ് കുമ്മിൻസ് രണ്ടും വരുൺ ചക്രബർത്തി, ഷാക്കിബുൽ ഹസൻാ പ്രസിദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.