പേട്ടലിന്റെ പേരുമാറ്റി, മൊേട്ടര സ്റ്റേഡിയം ഇനി നരേന്ദ്ര മോദിയുടെ പേരിൽ; നീക്കം ഇന്ത്യയുടെ മത്സരം തുടങ്ങാനിരിക്കവേ
text_fieldsഅഹ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരം അഹമ്മദാബാദ് മൊേട്ടര സ്റ്റേഡിയത്തിൽ തുടങ്ങാനിരിക്കവേ ഏവരെയും അമ്പരപ്പിച്ച് സ്റ്റേഡിയത്തിന്റെ പേരുമാറ്റം. സർദാർ വല്ലഭായ് പേട്ടലിന്റെ പേരിലുള്ള സ്റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിലേക്ക് മാറ്റിയതായി ഉദ്ഘാടന ചടങ്ങിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അറിയിച്ചത്. 1,10,000 സീറ്റുകളുള്ള മൊേട്ടര ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്.
ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ഭൂമിപൂജയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ നിർവഹിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ആൻജിയോപ്ലാസ്റ്റിക് ശേഷം വിശ്രമ ജീവിതം നയിക്കുന്ന ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ചടങ്ങിൽ സംബന്ധിച്ചില്ല.
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ 3,4 ടെസ്റ്റുകളും അഞ്ച് ട്വന്‍റികളും ഈ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 2020ൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ വേദിയൊരുക്കിയത് മൊേട്ടര സ്റ്റേഡിയത്തിലായിരുന്നു. നേരത്തേ ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന് അന്തരിച്ച കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുടെ പേര് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.