ഐ.സി.സി ടി20 റാങ്കിങ്; കോഹ്ലിക്ക് മുന്നേറ്റം, രണ്ടാം റാങ്ക് നിലനിർത്തി കെ.എൽ രാഹുൽ
text_fieldsഐ.സി.സി ടി20 ബാറ്റ്സ്മാൻമാരുടെ റാങ്കിങ് പുറത്തുവിട്ടു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒരു റാങ്ക് മുന്നിൽ കയറി ആറാമതായി. പുതിയ റാങ്കിങ് ലിസ്റ്റിൽ ന്യൂസിലാൻഡ് താരം ഡിവോൺ കോൺവേ സ്വന്തമാക്കിയത് സ്വപ്ന നേട്ടമാണ്. 46 റാങ്ക് കയറി താരമിപ്പോൾ 17ആം സ്ഥാനത്താണ്. മൂന്ന് റാങ്ക് മുന്നിൽ കയറി ന്യൂസിലാൻഡിന്‍റെ തന്നെ മാർട്ടിൽ ഗുപ്റ്റിൽ 11ആം റാങ്കിലെത്തിയിട്ടുണ്ട്. ആസ്ട്രേലിയക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പരയിലെ പ്രകടനങ്ങളാണ് ഇരുവർക്കും നേട്ടമായത്.
ഇംഗ്ലണ്ട് താരം ഡവിഡ് മലനാണ് 915 പോയിന്‍റുമായി ഒന്നാം റാങ്കിലുള്ളത്. ഇന്ത്യൻ താരം ലോകേഷ് രാഹുൽ 816 പോയിേന്റാടെ രണ്ടാം സ്ഥാനത്തുണ്ട്. പാക് താരം ബാബർ അസം (801), ആസ്ട്രേലിയയുടെ ആരോൺ ഫിഞ്ച് (788), ദക്ഷിണാഫ്രിക്കയുടെ വാൻ ഡർ ഡസൻ (700*), വിരാട് കോഹ്ലി (697), അഫ്ഗാൻ താരം എച്ച് സസായ് (676*), ന്യൂസിലാൻഡ് താരം കോളിൻ മൺറോ (668), ന്യൂസിലൻഡ് താരം ഇയാൻ മോർഗൻ(662) എന്നിവരാണ് ആദ്യ പത്തിലുള്ള താരങ്ങൾ.
ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ടീമിൽ നിന്നും ആരുമില്ല. 736 പോയിേൻറാടെ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. ദ. ആഫ്രിക്കയുടെ തബറൈസ് ശംസി, അഫ്ഗാന്റെ മുഹമ്മദുർ റഹ്മാൻ, ഇംഗ്ലണ്ട് താരം ആദിൽ റാഷിദ് എന്നിവരാണ് ആദ്യ നാല് സ്ഥാനത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.