മുൻനിര താരങ്ങൾ ടീമിൽ; ടി10 ലീഗ് പൊടിപാറും
text_fieldsട്വൻറി20 ലോകകപ്പിന് തൊട്ടുടനെ യു.എ.ഇയിലെ ക്രിക്കറ്റ് ആവേശച്ചൂടിലേക്ക് നവംബർ 19മുതൽ ടി10 ലീഗ് മൽസരം വിരുന്നെത്തും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിെൻറയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിെൻറയും അംഗീകാരമുള്ള ഏക ടി10 ടൂർണമെൻറായ അബൂദബി ടി10 ലീഗിൽ മുൻനിര താരങ്ങൾ അണിനിരക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ടൂർണമെൻറിെൻറ അഞ്ചാം സീസണായ ഇത്തവണ മൽസര രംഗത്തുണ്ടാകുന്ന 32താരങ്ങൾ ട്വൻറി20 ലോകകപ്പ് മൽസരങ്ങളിൽ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിച്ച് മൽസരരംഗത്തുണ്ട്.
വെസ്റ്റൻഡീസിെൻറ ക്രിസ് ഗെയിൽ, നികോളാസ് പൂരൻ, ആൻഡ്രെ റസൽ, ഫാബിയൻ അലൻ, വെയ്ൻ ബ്രാവോ, എവിസ് ലെവിസ്, ഓബെഡ് എംകോയ്, റാവി റാംപോൾ, ഡാരൻ ബ്രാവോ, അകീൽ ഹൂസിൻ, ആൻഡ്രെ ഫ്ലെച്ചർ എന്നിവരും ഇംഗ്ലണ്ട് താരങ്ങളായ മുഈൻ അലി, ക്രിസ് ജോർഡൻ, റീസ് ടോപ്ലെ, ലിയാം ലിവിങ്സ്റ്റോൺ, ടൈമൽ മിൽസ്, ആദിൽ റാശിദ്, ജേസൺ റോയ് എന്നിവരും അവരുടെ രാജ്യങ്ങൾക്ക് വേണ്ടി കളിക്കാൻ യു.എ.ഇയിൽ എത്തിയിട്ടുണ്ട്.
ടി10 ലീഗിൽ താരങ്ങളായ അഫ്ഗാനിസ്താെൻറ ഹസ്റത്തുല്ല സസായ്, ഖൈസ് അഹമ്മദ്, ശ്രീലങ്കയുടെ ദുശ്മന്ത കമീറ, മഹേഷ് തീക്ഷണ, ചാമിക കരുണാറണ്ടെ, വനിന്തു ഹസരങ്ക എന്നിവരും ട്വൻറി20 ലോകകപ്പില കളിക്കാനായി യു.എ.ഇയിൽ എത്തിയിട്ടുണ്ട്. ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയതും സമയം കുറഞ്ഞതുമായ ഫോർമാറ്റിലെ മൽസരമാണ് ടി10. 120ലോകോത്തര താരങ്ങളാണ് വിവിധ ടീമുകളെ പ്രതിനിധീകരിച്ച് കളിക്കളത്തിലിറങ്ങുക. അബൂദബി സർക്കാറിെൻറയും അബൂദബി സ്പോർട്സ് കൗൺസിലിെൻറയും സഹായത്തോടെ അബൂദബി ക്രിക്കറ്റും ടെൻ സ്പോർട്സ് മാനേജ്മെൻറുമാണ് മൽസരങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടന്ന ടൂർണമെൻറ് കോവിഡിനിടയിലും മികച്ച രീതിയിലാണ് സംഘടിപ്പിക്കപ്പെട്ടത്. സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിച്ചില്ലെങ്കിലും ടി.വിയിലും ഓൺലൈനിലും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആരാധകർ കളി വീക്ഷിച്ചു. ടി10 ലീഗിെൻറ അഞ്ചാം സീസണിനാണ് നവംബറിൽ തിരശ്ശീല ഉയരുന്നത്. കേരള കിങ്സ്, മറാത്താ അറേബ്യൻസ് എന്നീ ടീമുകൾ ഓരോ തവണയും നോർതേൺ വാരിയർ രണ്ടു തവണയുമാണ് കഴിഞ്ഞ സീസണുകളിൽ കപ്പ് നേടിയത്. ബംഗ്ലാ ടൈഗേർസ്, ഡെക്കാൻ ഗ്ലാഡിയേറ്റേർസ്, ഡെൽഹി ബുൽസ്, മറാത്താ അറേബ്യൻസ്, നോർത്തേൺ വാരിയേഴ്സ്, ടീം അബൂദബി എന്നിവരാണ് ഇത്തവണ മൽസരത്തിൽ മാറ്റുരക്കുന്ന ടീമുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.