ഇന്ത്യയോടേറ്റ ആ തോൽവി അവസാന ശ്വാസംവരെ വേദനിപ്പിക്കുമെന്ന് പാക് ഓപണർ
text_fieldsന്യൂഡൽഹി: 2007ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ട്വൻറി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവിയുടെ വേദന അവസാന ശ്വാസം വരെയുണ്ടാകുമെന്ന് പാക് ഓപണിങ് ബാറ്റ്സ്മാൻ ഇംറാൻ നാസിർ. ആ തോൽവി തെൻറ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ ദുഃഖം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ജോഹന്നാസ്ബർഗിൽ വെച്ചു നടന്ന ട്വൻറി 20 മത്സരത്തിൽ എം.എസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം പാകിസ്താനെ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
''ക്രിക്കറ്റിെൻറ കാര്യത്തിൽ അത് എെൻറ ജീവിതത്തിലെ വലിയ ദുഃഖമാണ്. ആ വേദന എെൻറ അവസാന ശ്വാസം വരെ തുടരും. ചരിത്രം സൃഷ്ടിക്കാനുള്ള അവസരം നമുക്കുണ്ടായിരുന്നു.'' -'ക്രിക്കറ്റ് ബാസ് വിത്ത് വഹീം ഖാൻ' എന്ന യൂ ട്യൂബ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ നേടിയ 158 റൺസ് പിന്തുടർന്ന് പാകിസ്താന് ആദ്യ ഓവറിൽ ഓപണിങ് ബാറ്റ്സ്മാൻ മുഹമ്മദ് ഹഫീസിെൻറ വിക്കറ്റ് നഷ്ടമായത് ഒഴിച്ചു നിർത്തിയാൽ മികച്ച തുടക്കം ലഭിച്ചിരുന്നു. 5.3 ഓവറിൽ 53 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു 14 പന്തുകളിൽ 33 റൺസുമായി ഇംറാൻ നാസിറിന് ക്രീസിൽ നിന്ന് മടങ്ങേണ്ടി വന്നത്.
''ഞാൻ വളരെ നന്നായി കളിച്ചു വരികയായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ റണ്ണൗട്ടായി. തുടർന്ന് മത്സരം പതിയെ കൈവിട്ടു പോയി. അത് ഇപ്പോഴും വേദനിപ്പിക്കുന്നു.'' -ഇംറാൻ നാസിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.