Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതോൽക്കുന്നതും...

തോൽക്കുന്നതും ജയിക്കുന്നതും ഒറ്റക്കല്ല, ടീമായാണ് -ബാബർ

text_fields
bookmark_border
തോൽക്കുന്നതും ജയിക്കുന്നതും ഒറ്റക്കല്ല, ടീമായാണ് -ബാബർ
cancel

മെ​ൽ​ബ​ൺ: ഇ​ന്ത്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​യി​ൽ നി​രാ​ശ​രാ​യി ഡ്ര​സി​ങ് റൂ​മി​ലി​രു​ന്ന പാ​കി​സ്താ​ൻ താ​ര​ങ്ങ​ളെ ക്യാ​പ്റ്റ​ൻ ബാ​ബ​ർ അ​അ്സം അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. പ​രി​ശീ​ല​ക​ൻ മാ​ത്യൂ ഹെ​യ്ഡ​നു ശേ​ഷം സം​സാ​രി​ച്ച ബാ​ബ​ർ, സ​ഹ​താ​ര​ങ്ങ​ളെ പ​ര​മാ​വ​ധി മോ​ട്ടി​വേ​റ്റ് ചെ​യ്യു​ന്ന വി​ഡി​യോ പാ​കി​സ്താ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്റെ ട്വി​റ്റ​ർ പേ​ജി​ലാ​ണ് ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഐ.​സി.​സി​യ​ട​ക്കം ഇ​ത് പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. നോ​ബാ​ൾ വ​ഴ​ങ്ങി​യ ബൗ​ള​ർ മു​ഹ​മ്മ​ദ് ന​വാ​സി​ന്റെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് ആ​ശ്വ​സി​പ്പി​ക്കു​ന്നു​ണ്ട് ബാ​ബ​ർ. വി​ഡി​യോ​ക്ക് താ​ഴെ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രും പാ​ക് ടീ​മി​ന് ആ​ശം​സ​ക​ൾ നേ​രു​ക​യാ​ണ്.

ബാ​ബ​റി​ന്റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ: ''സ​ഹോ​ദ​ര​ങ്ങ​ളേ, ഇ​ത് ഒ​രു ന​ല്ല മ​ത്സ​ര​മാ​യി​രു​ന്നു. എ​ല്ലാ​യ്പോ​ഴും എ​ന്ന​പോ​ലെ ന​മ്മ​ൾ പ​രി​ശ്ര​മി​ച്ചു. ചി​ല തെ​റ്റു​ക​ൾ സം​ഭ​വി​ച്ചു. അ​തി​ൽ​നി​ന്ന് ന​മ്മ​ൾ പ​ഠി​ക്കേ​ണ്ട​തു​ണ്ട്. പ​രാ​ജി​ത​രാ​വ​രു​ത്. ഒ​രു​പാ​ട് മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​യു​ണ്ടെ​ന്നോ​ർ​ക്കു​ക. ആ​രും ഒ​രാ​ൾ​ക്കു​നേ​രെ മാ​ത്രം വി​ര​ൽ ചൂ​ണ്ട​രു​ത്. ടീ​മെ​ന്ന നി​ല​യി​ൽ ന​മ്മ​ൾ തോ​റ്റു. ടീ​മെ​ന്ന നി​ല​യി​ൽ​ത്ത​ന്നെ വി​ജ​യി​ക്കു​ക​യും ചെ​യ്യും. ഒ​രു​മി​ച്ച് നി​ൽ​ക്ക​ണം. ചെ​റി​യ തെ​റ്റു​ക​ൾ സം​ഭ​വി​ച്ചു. അ​വ പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്. ന​വാ​സ് വി​ഷ​മി​ക്കേ​ണ്ട. നി​ങ്ങ​ളാ​ണ് എ​ന്റെ മാ​ച്ച് വി​ന്ന​ർ. എ​നി​ക്ക് എ​പ്പോ​ഴും നി​ങ്ങ​ളി​ൽ വി​ശ്വാ​സ​മു​ണ്ട്. നി​ങ്ങ​ൾ എ​നി​ക്കാ​യി മ​ത്സ​ര​ങ്ങ​ൾ ജ​യി​ക്കും. ഇ​തൊ​രു സ​മ്മ​ർ​ദ ഗെ​യി​മാ​യി​രു​ന്നു. എ​ല്ലാം മ​റ​ക്കാം. ഒ​രു ടീ​മെ​ന്ന നി​ല​യി​ൽ ന​മ്മ​ൾ ന​ന്നാ​യി ക​ളി​ച്ചു. അ​ത് തു​ട​രേ​ണ്ട​തു​ണ്ട്. എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു.''

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babar azamT20 World Cup
News Summary - Losing and winning is not done alone, but as a team - Babar
Next Story