ഐ.പി.എൽ നടത്തിയില്ലെങ്കിൽ 2500 കോടിയുടെ നഷ്ടമുണ്ടാവുമെന്ന് സൗരവ് ഗാംഗുലി
text_fieldsന്യൂഡൽഹി: ഐ.പി.എൽ ഈ വർഷം നടത്തിയില്ലെങ്കിൽ ബി.സി.സി.ഐക്ക് വൻ നഷ്ടമുണ്ടാകുമെന്ന് പ്രസിഡൻറ് സൗരവ് ഗംഗുലി. ഈ വർഷം തന്നെ ഐ.പി.എൽ നടത്താനുള്ള സാധ്യതകളാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021 ട്വൻറി 20 ലോകകപ്പിന് മുമ്പ് ഐ.പി.എൽ നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് രാജ്യങ്ങളുമായി ഐ.പി.എൽ നടത്തുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ വർഷം ടൂർണമെൻറ് നടത്തിയില്ലെങ്കിൽ ബി.സി.സി.ഐക്ക് 2500 കോടിയുടെ നഷ്ടമുണ്ടാവും. ഐ.പി.എൽ താൽക്കാലികമായി നിർത്തിയിട്ട് ദിവസങ്ങൾ മാത്രമേ ആവുന്നുള്ളു. ടൂർണമെൻറ് നടത്തുന്നതിനെ കുറിച്ച് വൈകാതെ തീരുമാനമുണ്ടാവുമെന്നും ഗാംഗുലി പറഞ്ഞു.
നേരത്തെ മെയ് 30നുള്ളിൽ പൂർത്തിയാവുന്ന രീതിയിലായിരുന്നു ഐ.പി.എൽ ക്രമീകരിച്ചിരുന്നത്. എന്നാൽ കളിക്കാർക്ക് കോവിഡ് ബാധിച്ചതോടെ 29 മത്സരങ്ങൾക്ക് ശേഷം ടൂർണമെൻറ് നിർത്തുകയായിരുന്നു. ഇന്ത്യയിൽ കോവിഡ് രോഗബാധ അതിതീവ്രമായി തുടരുന്നതിനിടെ ഐ.പി.എൽ നടത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.