Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതകർത്തടിച്ച് അഭിഷേകും...

തകർത്തടിച്ച് അഭിഷേകും സ്റ്റബ്സും; ഡൽഹിക്കെതിരെ ലഖ്നോവിന് 209 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
തകർത്തടിച്ച് അഭിഷേകും സ്റ്റബ്സും; ഡൽഹിക്കെതിരെ ലഖ്നോവിന് 209 റൺസ് വിജയലക്ഷ്യം
cancel

ന്യൂഡൽഹി: ഐ.പി.എല്ലിലെ നിർണായകമായ പോരാട്ടത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു.

33 പന്തിൽ നാല് സിക്സും അഞ്ചുഫോറുമുൾപ്പെടെ 58 റൺസെടുത്ത ഓപണർ അഭിഷേക് പൊരേലും 25 പന്തിൽ നാല് സിക്സും മൂന്ന് ഫോറുമുൾപ്പെടെ പുറത്താകാതെ 57 റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്സുമാണ് ഡൽഹിക്ക് കരുത്തേകിയത്.

പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിൽക്കാൻ ഇരു ടീമിനും ജയം അനിവാര്യമായ മത്സരത്തിൽ ടോസ് നേടിയ ലഖ്നോ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലയുറപ്പിക്കും മുൻപ് വെടിക്കെട്ട് ബാറ്റർ ഫ്രേസർ മാക്ഗർകിനെ (0) മടക്കി. അർഷാദ് ഖാന്റെ പന്തിൽ നവീനുൽ ഹഖ് പിടിച്ച് പുറത്താക്കുകയായിരുന്നു.

തുടർന്ന് അഭിഷേക് പൊരേലും ഷായ് ഹോപ്പും തകർത്തടിച്ച് മുന്നേറിയതോടെ സ്കോർ ഉ‍യർന്നു. 8.3 ഓവറിൽ 94 നിൽകെ ഷായ് ഹോപ്പ് വീണു. 27 പന്തിൽ 38 റൺസെടുത്ത ഹോപ്പ് രവി ബിഷ്ണോയിയുടെ പന്തിൽ രാഹുലിന് ക്യാച്ച് നൽകി.


അർധസെഞ്ച്വറി പൂർത്തിയാക്കിയ അഭിഷേക് പൊരേൽ (58) നവീനുൽ ഹഖിന് വിക്കറ്റ് നൽകി മടങ്ങി. 23 പന്തിൽ 33 റൺസെടുത്ത നായകൻ ഋഷഭ് പന്തിനെയും നവീനുൽ ഹഖ് വീഴ്ത്തി. തുടർന്നായിരുന്നു ട്രിസ്റ്റൺ സ്റ്റബ്സിന്റെ ഊഴം. അവസാന ഓവറുകളിൽ ആഞ്ഞടിച്ച സ്റ്റബ്സും (57) അക്സർ പട്ടേലും (14) ടീം സ്കോർ 200 കടത്തി.

ലഖ്നോക്ക് വേണ്ടി നവീനുൽ ഹഖ് രണ്ടും അർഷദ് ഖാൻ, രവി ബിഷ്ണോയ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi CapitalsIPLLucknow Super Giants
News Summary - Lucknow Super Giants set a target of 209 runs against Delhi Capitals
Next Story